2018 September 24 Monday
ആത്മാവിനെ ആയുധങ്ങള്‍ മുറിവേല്‍പ്പിക്കുന്നില്ല അഗ്നി ദഹിപ്പിക്കുന്നില്ല. ജലം നനയ്ക്കുന്നില്ല. കാറ്റ് ഉണക്കുന്നുമില്ല.
-ഭഗവത്ഗീത

സാഫ് കപ്പ്: ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടും

 

ധാക്ക: ബംഗ്ലാദേശില്‍ നടക്കുന്ന സാഫ് കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ സെമി ഫൈനലില്‍ ഇന്ത്യ ഇന്ന് പാകിസ്താനുമായി ഏറ്റുമുട്ടും. വൈകിട്ട് ഏഴിനാണ് മത്സരം. ആദ്യ സെമിയില്‍ വൈകിട്ട് 3.30ന് നേപ്പാളും മാള്‍ഡിവ്‌സും തമ്മിലാണ് മത്സരം. എ ഗ്രൂപ്പിലെ ഒന്നും രണ്ടും സ്ഥാനക്കാരാണ് നേപ്പാളും പാകിസ്താനും. ബി ഗ്രൂപ്പില്‍ നിന്ന് ഇന്ത്യയും മാല്‍ഡിവ്‌സുമാണ് സെമിയിലെത്തിയിട്ടുള്ളത്. ബംഗ്ലാദേശും ഇന്ത്യയും മാത്രമാണ് രണ്ട് മത്സരങ്ങളിലും ജയിച്ച് സെമിയിലെത്തിയ ടീമുകള്‍.
മാല്‍ഡിവ്‌സില്‍ ഒരു മത്സരത്തിലെ സമനില കൊണ്ട് മാത്രമാണ് സെമിയിലേക്കെത്തിയിട്ടുള്ളത്. ഇതുവരെ 23 തവണയാണ് ഇന്ത്യയും പാകിസ്താനും തമ്മില്‍ ഫുട്‌ബോളില്‍ ഏറ്റുമുട്ടിയിട്ടുള്ളത്. ഇതില്‍ 10 മത്സരത്തില്‍ ഇന്ത്യ ജയിക്കുകയും മൂന്നെണ്ണത്തില്‍ പാകിസ്താന്‍ ജയിക്കുകയും ചെയ്തു. 10 മത്സരങ്ങള്‍ സമനിലയില്‍ കലാശിക്കുകയായിരുന്നു. ഇന്ത്യ ഇന്ന് ജയിക്കുകയാണെങ്കില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ നേരിട്ട മാല്‍ഡിവ്‌സോ നേപ്പാളോ ആയിരിക്കും ഫൈനലില്‍ എതിരാളിയായി വരുക. ചാംപ്യന്‍മാരാവുകയാണെങ്കില്‍ ഇന്ത്യക്ക് ചരിത്ര നേട്ടമാവുകയും ചെയ്യും. കാരണം ഇന്ത്യയുടെ മുന്‍ താരങ്ങളൊന്നുമില്ലാതെ അണ്ടര്‍ 23 താരങ്ങളെ ഉള്‍പ്പെടുത്തി മാത്രമാണ് കോണ്‍സ്റ്റന്റൈന്‍ ബംഗ്ലാദേശിലെത്തിയിട്ടുള്ളത്. അടുത്ത വര്‍ഷം നടക്കുന്ന എ. എഫ്.സി കപ്പിനുള്ള പ്രാക്ടീസ് മത്സരം എന്ന നിലയിലും ഇതിനെ കാണാനാകുമെന്നായിരുന്നു ഇന്ത്യന്‍ പരിശീലകന്‍ സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍ പറഞ്ഞത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.