2018 September 20 Thursday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

സാഫ് കപ്പ്: ഇന്ത്യക്ക് വിജയത്തുടക്കം

 

ധാക്ക: ബംഗ്ലാദേശില്‍ നടക്കുന്ന സാഫ് കപ്പ് ഫുട്‌ബോളില്‍ ഇന്ത്യക്ക് വിജയത്തുടക്കം. ശ്രീലങ്കയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പിച്ചാണ് ഇന്ത്യ ആദ്യ മത്സരം അവിസ്മരണീയമാക്കിയത്.
ഇന്ത്യക്കായി 35ാം മിനുട്ടില്‍ മലയാളി താരം ആഷിക് കുരുണിയനും 47-ാം മിനുട്ടില്‍ ലല്ലിന്‍സുലാ ഛങ്‌തേയുമാണ് ഗോളുകള്‍ നേടിയത്. ഇന്നത്തെ ജയത്തോടെ മൂന്ന് പോയിന്റ് നേടി ഇന്ത്യ ഗ്രൂപ്പില്‍ ഒന്നാമതെത്തി. അണ്ടര്‍ 23 താരങ്ങളെ മാത്രമാണ് ഇന്ത്യ ടീമിലുള്‍പ്പെടുത്തിയിട്ടുള്ളത്. മുന്‍നിര താരങ്ങളെല്ലാം ഐ.എസ്.എല്ലുമായി ബന്ധപ്പെട്ട് വിദേശത്തും മറ്റും പ്രീസീസണ്‍ മാച്ചുകളിലായതിനാലാണ് ടൂര്‍ണമെന്റിന് യുവതാരങ്ങളെ അയച്ചിട്ടുള്ളത്.
ഗ്രൂപ്പിലുള്ള മാള്‍ഡിവ്‌സുമായിട്ടാണ് ഇന്ത്യയുടെ അടുത്ത മത്സരം. എ ഗ്രൂപ്പില്‍ മൂന്ന് പോയിന്റുമായി ബംഗ്ലാദേശാണ് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. പാകിസ്താനും മൂന്ന് പോയിന്റുണ്ടെങ്കിലും ഗോള്‍ ശരാശരിയില്‍ ബംഗ്ലാദേശ് മുന്നിലെത്തുകയായിരുന്നു. ഗ്രൂപ്പ് ഘടത്തിലെ രണ്ടാം പാദ മത്സരത്തില്‍ ഇന്ന് നേപ്പാളും ഭൂട്ടാനും തമ്മില്‍ ഏറ്റുമുട്ടും. മറ്റൊരു മത്സരത്തില്‍ ബംഗ്ലാദേശും പാകിസ്താനും തമ്മിലാണ് മത്സരം. ഞായറാഴ്ച വൈകീട്ട് 6.30നാണ് ഇന്ത്യയും മാള്‍ഡിവ്‌സും തമ്മിലുള്ള മത്സരം.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.