2019 July 19 Friday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

സാപ് കോഴ്‌സുകള്‍ ഇനി ജി-ടെക്കിലൂടെ പഠിക്കാം

കോഴിക്കോട്: ജി-ടെക്ക് സെന്ററുകളിലൂടേയും ജി-ടെക് കോളജുകളിലേയും സാപ് സോഫ്റ്റ്‌വെയര്‍ പഠനത്തിനുള്ള അവസരമൊരുങ്ങുന്നു.
ഇന്ത്യയിലെ പ്രമുഖ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമായ ജി-ടെക്ക് കംപ്യൂട്ടര്‍ എജ്യുക്കേഷനും അക്കൗണ്ടിങ് സോഫ്റ്റ്‌വെയര്‍ ആപ്ലിക്കേഷന്‍ രംഗത്തെ മുന്‍നിരക്കാരായ സാപ് ഇന്ത്യയും ഇതിനായി ധാരണാ പത്രം ഒപ്പിട്ടു.

സാപ് ഏഷ്യാ പസഫിക്ക് എജ്യുക്കേഷന്‍ ഹെഡ് ലോറന്‍സ് ജെല്ലി, ഇന്ത്യയിലെ സാപിന്റെ ഇന്‍ഡയരക്ട് എജ്യുക്കേഷന്‍ ഹെഡ് റോഹിത് ബാല എന്നിവര്‍ ചേര്‍ന്ന് ജി-ടെക്ക് കംപ്യൂട്ടര്‍ എജ്യുക്കേഷന്‍ ചെയര്‍മാനും മാനേജിങ് ഡയരക്ടറുമായ മെഹറൂഫ് മണലൊടിക്ക് ഇതിനുള്ള ധാരണാ പത്രം കൈമാറി.

സാപ് എജ്യുക്കേഷന്‍ ഇന്ത്യ അക്കാദമിക് പ്രോഗ്രാം ഹെഡ് ഫിലിപ്പ് സാമുവല്‍ ബാബു, ഡിമാന്റ് ജെന്‍ ലീഡ് റോയ്, ഡെക്‌സ്‌ലെര്‍, മാര്‍ക്കറ്റിങ് എ.വി.പി പ്രഷീര്‍ എ.കെ, ജി-ടെക്ക് എ.ജി.എം തുളസീധരന്‍ പിള്ള, വൈസ് പ്രസിഡന്റ് ദീപക് പടിയത്ത്, മാര്‍ക്കറ്റിങ് മാനേജര്‍ അന്‍വര്‍ സാദിഖ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.