2017 February 21 Tuesday
എല്ലാ രാഷ്ട്രീയപ്പാര്‍ട്ടിയും തങ്ങളുടെ തന്നെ വ്യാജങ്ങള്‍ വിഴുങ്ങിക്കൊണ്ട് മരണമടയുന്നു
ജോണ്‍ ആല്‍വര്‍ട്ട്

സാനിയ സഖ്യത്തിനു ബ്രിസ്‌ബെയ്ന്‍ കിരീടം; ഒന്നാം റാങ്ക് നഷ്ടമായി

untitled-1

ബ്രിസ്‌ബെയ്ന്‍: ഇന്ത്യയുടെ സാനിയ മിര്‍സയും അമേരിക്കയുടെ ബതാനി മറ്റെക് സാന്റ്‌സും ചേര്‍ന്ന സഖ്യത്തിനു ബ്രിസ്‌ബെയ്ന്‍ അന്താരാഷ്ട്ര ടെന്നീസ് വനിതാ ഡബിള്‍സ് കിരീടം. സീസണിലെ ആദ്യ കിരീടമാണ് സാനിയ സ്വന്തമാക്കിയത്. അതേസമയം കിരീടം നേടിയെങ്കിലും സാനിയക്ക് ഒന്നാം റാങ്ക് നഷ്ടമായി. 91 ആഴ്ചകളായി റാങ്കിങിന്റെ തലപ്പത്ത് തുടര്‍ന്ന സാനിയയെ പിന്തള്ളി ബെതാനി മറ്റെക് സാന്റ്‌സ് ഒന്നാം റാങ്കിലേക്ക് ഉയര്‍ന്നു.
ബ്രിസ്‌ബെയ്ന്‍ ഫൈനലില്‍ റഷ്യന്‍ സഖ്യം ഏക്തെറിന മകരോവ- എലേന വെസ്‌നിന സഖ്യത്തെയാണ് ഇന്തോ- അമേരിക്കന്‍ സഖ്യം പരാജയപ്പെടുത്തിയത്. രണ്ടു സെറ്റു മാത്രം നീണ്ട പോരാട്ടത്തില്‍ 6-2, 6-3 എന്ന സ്‌കോറിനു അനായാസമായാണ് സാനിയ സഖ്യം കിരീടം സ്വന്തമാക്കിയത്. ഈ മാസം 16 മുതല്‍ ആരംഭിക്കുന്ന ആസ്‌ത്രേലിയന്‍ ഓപണില്‍ സാനിയ ചെക്ക് റിപ്പബ്ലിക്ക് താരം ബാര്‍ബറ സ്‌ട്രൈക്കോവയ്‌ക്കൊപ്പം ഡബിള്‍സ് പോരിനിറങ്ങും.