2019 December 07 Saturday
ഇന്ത്യയും സഊദിയും 2020 ലെ ഹജ്ജ് കരാർ ഒപ്പ് വെച്ചു

സാധാരണ സ്മാര്‍ട്‌ഫോണ്‍ ഉപയോഗിച്ച് മടുത്തവര്‍ക്കായി ഫ്‌ളെയിങ് സോസര്‍ സ്മാര്‍ട്‌ഫോണ്‍

പല പരീക്ഷണങ്ങളും നടത്തി വ്യത്യസ്ഥമായ സ്മാര്‍ട്‌ഫോണുകള്‍ ഇറങ്ങുന്ന കാലമാണിത്. സാധാരണ സ്മാര്‍ട്‌ഫോണുകള്‍ ഉപയോഗിച്ച് മടുത്തവര്‍ക്കായി ഒരു വ്യത്യസ്ഥമായ സ്മാര്‍ട്‌ഫോണ്‍ പുറത്തിറങ്ങിയിരിക്കുകയാണ് ‘ഫെഌയിങ് സോസര്‍ സ്മാര്‍ട്‌ഫോണ്‍’.

സാന്‍ഫ്രാന്‍സിസ്‌കോ ആസ്ഥാനമായ മോണോം ആണ് തികച്ചും വ്യത്യസ്ഥമായ ഈ സ്മാര്‍ട്‌ഫോണ്‍ തയ്യാറാക്കിയിരിക്കുന്നത്. പേരു പോലെ തന്നെ കണ്ടാല്‍ ഒരു പറക്കുംതളികയുടെ രൂപമാണിതിന്. വളരെ ചെറിയ ഈ സ്മാര്‍ട്‌ഫോണിന് പോക്കറ്റ് വാച്ചിന്റെ വലുപ്പം മാത്രമേ ഉള്ളു.

SM2
399 ഡോളറാണ് ഇതിനു വിലയിട്ടിരിക്കുന്നത്. ഏതു സിമ്മും ഈ സ്മാര്‍ട്‌ഫോണില്‍ പ്രവര്‍ത്തിക്കുന്നതാണ്. 7 മെഗാപിക്‌സല്‍ കാമറയാണ് ഈ കുട്ടിസ്മാര്‍ട്‌ഫോണില്‍ ഒരുക്കുന്നത്. 8 ജി.ബി സ്‌റ്റോറേജും സവിശേഷതയാണ്.

തടികൊണ്ടാണ് ഇതിന്റെ പുറംഭാഗം നിര്‍മിച്ചിരിക്കുന്നത്. വരുന്ന സെപ്തംബറില്‍ തന്നെ ഈ പുതിയ സ്മാര്‍ട്‌ഫോണ്‍ പുറത്തിറക്കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.