2019 May 25 Saturday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

സാധാരണക്കാരോട് കൂറില്ലാത്ത സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്: സുധീരന്‍

തിരുവനന്തപുരം: സാധാരണക്കാരോട് കൂറില്ലാത്ത സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍. തങ്ങളുടെ കൂറ് സാധാരണക്കരോടല്ല പണക്കാരോടാണെന്ന് സ്വാശ്രയ ഫീസ് കുത്തനെ വര്‍ധിപ്പിച്ചതിലൂടെ സര്‍ക്കാര്‍ തെളിയിച്ചു കഴിഞ്ഞതായി സുധീരന്‍ പറഞ്ഞു. സ്വാശ്രയ ഫീസ് വര്‍ധനവിനെതിരേ യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തുന്ന നിരാഹാര സമരത്തിന് പിന്തുണ അറിയിക്കാന്‍ എത്തിയപ്പോഴായിരുന്നു കെ.പി.സി.സി അധ്യക്ഷന്റെ പ്രതികരണം. ഫീ്‌സ് വര്‍ധിപ്പിച്ച നടപടി സര്‍ക്കാര്‍ പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.