2019 May 24 Friday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

സാദിഖ് ഖാന്‍ ലണ്ടനിലെ ആദ്യ മുസ്‌ലിം മേയര്‍

ലണ്ടന്‍: ലണ്ടണിലെ ആദ്യ മുസ്‌ലിം മേയറായി ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ഥി സാദിഖ് ഖാന്‍ തെരഞ്ഞെടുക്കപ്പെട്ടു. എതിരാളിയായ കണ്‍സര്‍വേറ്റിവ് പാര്‍ട്ടി സ്ഥാനാര്‍ഥി സാക് ഗോള്‍ഡ്‌സ്മിത്തിനെ 315529 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സാദിഖ് ഖാന്‍ മേയര്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചത്.
അഭിപ്രായ സര്‍വ്വേകളിലെല്ലാം മുന്‍തൂക്കം നേടിയ ഖാന്‍ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയുടെ ബോറിസ് ജോണ്‍സന്റെ പിന്‍ഗാമിയായിട്ടാണ് എത്തുന്നത്. ലണ്ടന്‍ രാഷ്ടീയ ചരിത്രത്തിലാദ്യമായിട്ടാണ് ഇത്രയും ഭൂരിപക്ഷം നേടി ഒരാള്‍ മേയര്‍ പദവിയിലെത്തുന്നത്. 13.6 ശതമാനം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഖാന്‍ വിജയിച്ചത്.1970 ല്‍ പാകിസ്താനില്‍ നിന്ന് ബ്രിട്ടനിലേക്ക് കുടിയേറിയതാണ് സാദിഖിന്റെ കുടുംബം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.