2018 July 11 Wednesday
ഉറങ്ങുമ്പോള്‍ കാണുന്നതല്ല സ്വപ്‌നം ഉറങ്ങാന്‍ അനുവദിക്കാത്തതാണ് സ്വപ്‌നം
- എ.പി.ജെ അബ്ദുല്‍ കലാം

സാങ്കേതിക സഹായം നല്‍കി ഇന്ത്യന്‍ സംഘം

ഗുഹയില്‍ അകപ്പെട്ടവരെ രക്ഷപ്പെടുത്തിയ ചരിത്ര ദൗത്യത്തില്‍ പങ്കാളികളായി ഇന്ത്യന്‍ സംഘവും. ഗുഹക്കകത്തെ വെള്ളം പമ്പ് ചെയ്ത് ഒഴിവാക്കാനായി പൂനെ ആസ്ഥാനമായുള്ള കിര്‍ലോസ്‌കര്‍ കമ്പനിയാണ് തങ്ങളുടെ സാങ്കേതിക വിദഗ്ധരെ അയച്ചത്.
കിര്‍ലോസ്‌കിയുടെ സഹായം തേടാന്‍ ഇന്ത്യന്‍ എംബസി യാണ് തായ്‌ലന്‍ഡ് അധികൃതരോട് നിര്‍ദേശിച്ചത്. കമ്പനിയുടെ കീഴിലുള്ള ഇന്ത്യ, തായ്‌ലന്‍ഡ്, യു.കെ എന്നിവിടങ്ങളിലുള്ള സംഘത്തെയാണ് അയച്ചത്. ഗുഹക്കകത്തെ വെള്ളം ഒഴിവാക്കാനായി മഹാരാഷ്ട്രയിലെ കിര്‍ലോസ്‌കി പ്ലാന്റില്‍ നിന്നും അതിനൂതനാമായ മോട്ടറുകള്‍ വിമാനത്തില്‍ തായ്‌ലിന്‍ഡില്‍ എത്തിച്ചുവെന്ന് കമ്പനി പറഞ്ഞു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.