2018 November 21 Wednesday
വിഡ്ഢികള്‍ പാതിനിറഞ്ഞ പാത്രം പോലെ എപ്പോഴും ഒച്ചയിടുന്നു. ബുദ്ധിമാന്‍മാര്‍ തടാകംപോലെ ശാന്തരാകുന്നു

സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ തെരഞ്ഞെടുപ്പിനുള്ള പട്ടികയായി

 

തിരുവനന്തപുരം: കേരള സാങ്കേതിക സര്‍വകലാശാലയുടെ വൈസ് ചാന്‍സലറെ തെരഞ്ഞെടുക്കുന്നതിനുള്ള പട്ടിക തയാറായി. കുസാറ്റിന്റെ ആദ്യ വനിതാ വൈസ് ചാലന്‍സലറായ ഡോ.ജെ. ലത, ബാര്‍ട്ടണ്‍ഹില്‍ ഗവ. എന്‍ജിനീയറിങ് കോളജ് പ്രിന്‍സിപ്പല്‍ എം.എസ് രാജശ്രീ, തിരുവനന്തപുരം എന്‍ജിനീയറിങ് കോളജിലെ ഡീന്‍ കെ. കൃഷ്ണകുമാര്‍, കൊച്ചിന്‍ യൂനിവേഴ്‌സിറ്റി ഓഫ് എന്‍ജിനീയറിങ്ങിന്റെ പ്രിന്‍സിപ്പല്‍ പി.എസ് ശ്രീജിത്ത് എന്നിവരുടെ പേരുകളാണ് ചുരുക്കപ്പട്ടികയിലുള്ളത്.
ഇവരെ സെപ്റ്റംബര്‍ 11ന് കൂടിക്കാഴ്ചക്ക് ഹാജരാകാന്‍ ക്ഷണിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഒരു സര്‍വകലാശാലക്ക് വൈസ് ചാന്‍സിലറെ തെരഞ്ഞെടുക്കാന്‍ ഇതാദ്യമായാണ് ഒരു സമിതി രൂപീകരിച്ച് അര്‍ഹരായവരെ കണ്ടെത്തി കൂടിക്കാഴ്ച നടത്തുന്നത്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News