2018 November 17 Saturday
ജീവിച്ചതല്ല ജീവിതം, നാം ഓര്‍മയില്‍ വയ്ക്കുന്നതാണ്, പറഞ്ഞു കേള്‍പ്പിക്കാന്‍ വേണ്ടി നാം ഓര്‍മ്മയില്‍ വയ്ക്കുന്നതാണു ജീവിതം

സാംസങ് ഗാലക്‌സി എസ്9+ സണ്‍റൈസ് ഗോള്‍ഡ് നിറത്തിലും

രാജ്യത്തെ മുന്‍നിരയിലുള്ള സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ സാംസങിന്റെ ജനപ്രിയ മോഡല്‍ ഗാലക്‌സി എസ്9+ പുതിയ നിറത്തില്‍ വിപണിയിലെത്തി.

സണ്‍റൈസ് ഗോള്‍ഡ് നിറത്തിലാണ് എത്തിയിരിക്കുന്നത്. 128ജിബി പതിപ്പിലും പുതിയ ഫോണ്‍ ലഭ്യമാണ്. സാറ്റിന്‍ ഗ്രോസ് ഫിനിഷ് ഫോണിനെ മനോഹരമാക്കുന്നു. ടിവി കണ്‍ട്രോള്‍ വിഡ്ജറ്റ് ആണ് ഫോണിന്റെ പ്രധാന പ്രത്യേകത.

സ്മാര്‍ട്ട് തിംഗ്‌സ് ആപ്പ് ഉപയോഗിച്ച് മൊബൈല്‍ ഫോണും ടെലിവിഷനും പരസ്പരം ബന്ധിപ്പിക്കാം. ടെലിവിഷന്‍ ഒരു ബ്ലൂടൂത്ത് ഡിവൈസ് ആക്കി മാറ്റി ഫോണിലെ പാട്ടുകള്‍ ടിവിയിലൂടെ കേള്‍ക്കാന്‍ സാധിക്കുന്ന പ്ലേ സൗണ്ട് മോഡും ടിവി കണ്‍ട്രോള്‍ വിഡ്‌ജെറ്റിലുണ്ട്.

ടിവിയുടെ ശബ്ദം തിരിച്ച് മൊബൈല്‍ ഫോണിലൂടെ ഇയര്‍ഫോണ്‍ വഴി കേള്‍ക്കാനും സാധിക്കും. മറ്റുള്ളവരെ ശല്യപ്പെടുത്താതെ ടെലിവിഷന്‍ കാണാന്‍ ഇതിലൂടെ സാധിക്കും.കഴിഞ്ഞ മാര്‍ച്ച് മാസമാണ് എസ്9+ സാംസങ്്് പുറത്തിറക്കിയത്. മിഡ്‌നൈറ്റ് ബ്ലാക്ക്, കോറല്‍ ബ്ലു, ലൈലാക് പര്‍പ്പിള്‍ എന്നീ നിറങ്ങളിലും ഫോണ്‍ ലഭിക്കും. ഇതോടൊപ്പം ഗാലക്‌സി എസ്9ഉം സാംസങ്്് പുറത്തിറക്കിയിരുന്നു. ഐറിസ് സ്‌കാനര്‍, ഫിംഗര്‍പ്രിന്റ് സ്‌കാനര്‍, ഫേസ് ഡിറ്റക്ഷന്‍ തുടങ്ങിയവ ഫോണിലുണ്ട്.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.