2019 February 24 Sunday
പശുക്കള്‍ അയവിറക്കും പോലെ നാവു കൊണ്ട് അയവിറക്കി വായാടിത്തത്തോടെ സംസാരിക്കുന്നവനോട് അല്ലാഹു കോപിക്കും – മുഹമ്മദ് നബി(സ)

സഹീറിന്റെ മരണം: ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തം

 

തൃക്കരിപ്പൂര്‍: എടവണ്ണ ജാമിഅ കോളജില്‍ മരിച്ച നിലയില്‍ കാണപ്പെട്ട പ്ലസ്ടു വിദ്യാര്‍ഥി പടന്ന കൊട്ടയന്താറിലെ സഹീറിന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. കഴിഞ്ഞ ഞായറാഴ്ചയാണ് സഹീറിനെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പഠനവിഷയത്തില്‍ മുന്‍പന്തിയിലുള്ള തങ്ങളുടെ മകന്റെ മരണത്തില്‍ തുടക്കം മുതല്‍ സഹീറിന്റെ മാതാപിതാക്കള്‍ സംശയം പ്രകടിപ്പിച്ചിരുന്നു. ഷരീഫ് മാടാപ്പുറം, ഡി.സി.സി വൈസ് പ്രസിഡന്റ് പി.കെ ഫൈസല്‍, പഞ്ചായത്ത് അംഗം പി.വി മുഹമ്മദ് അസ്്‌ലം, യു.സി സാദിഖ്, ടി.കെ.എം റഫീഖ്, പി.എന്‍ ഹമീദ് ഹാജി സംസാരിച്ചു. പടന്ന മൂസ ഹാജി മുക്കില്‍ നിന്ന് ആരംഭിച്ച പ്രകടനത്തിന് കെ.വി ഖാദര്‍, ജി.എസ് സഫീര്‍, പി.വി മന്‍സൂര്‍, എം.വി ഹബീബ്, പി.കെ ഇഖ്ബാല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
സഹീറിന്റെ ദുരൂഹ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് സഹീറിന്റെ കുടുംബം നടത്തുന്ന നിയമ പോരാട്ടങ്ങള്‍ക്ക് സമസ്തയുടെ വിദ്യാര്‍ഥി പ്രസ്ഥാനമായ സമസ്ത കേരള സുന്നി സ്റ്റുഡന്റ് ഫെഡറേഷന്‍ പടന്ന ക്ലസ്റ്റര്‍ കുടുംബത്തിന് എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ചു. മരണത്തിലെ ദുരൂഹത നീക്കുന്നതിലും മരണം കൊലപാതകമാണെന്ന് തെളിഞ്ഞാല്‍ പ്രതികള്‍ക്ക് അര്‍ഹമായ ശിക്ഷ വാങ്ങിക്കൊടുക്കുന്നത് വരെ കുടുംബത്തോടൊപ്പം നിലകൊള്ളാനും കമ്മിറ്റി തീരുമാനിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.