2020 July 10 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

സഹാറ മരുഭൂമി (Sahara Desert)

ലോകത്തിലെ ഏറ്റവും നീളം കൂടിയ മരുഭൂമിയാണ് സഹാറ.  86,00,000 സ്‌ക്വയര്‍ കിലോമീറ്റര്‍ നീളത്തില്‍ കിടക്കുകയാണ് ഈ വന്യമണല്‍ക്കാട്.  അമേരിക്കയേക്കാള്‍ വലുതായ സഹാറ ആഫ്രിക്കയുടെ ഒരുഭാഗം മുഴുവന്‍ പരന്നുകിടക്കുന്നു.
ആഫ്രോ-ഏഷ്യന്‍ മരുഭൂമി ശൃംഖലയില്‍ ഉള്‍പ്പെടുന്നതും അറേബ്യന്‍ മരുഭൂമിയുടെ ഭാഗവുമാണിത്. ഇത്രയും പറഞ്ഞതില്‍നിന്ന് അതിന്റെ വലിപ്പം ഊഹിക്കാമല്ലോ? സഹാറ മരുഭൂമിയുടെ ഒരു ഭാഗം മെഡിറ്ററേനിയന്‍ സമുദ്രം അതിര്‍ത്തി തീര്‍ക്കുന്നുണ്ട്. ഇതിന്റെ വടക്കു ഭാഗം അറ്റ്‌ലസ് പര്‍വതനിരയും പടിഞ്ഞാറ് അറ്റ്‌ലാന്റിക് സമുദ്രവും കിഴക്ക് ചുവന്ന കടലുമാണ്. ചുരുക്കിപ്പറഞ്ഞാല്‍ സഹാറയുടെ തീരദേശം 5150 കിലോമീറ്റര്‍ വരും!
സമുദ്രനിരപ്പില്‍നിന്നു 180 മുതല്‍ 360 മീറ്റര്‍ വരെ ഉയരത്തിലാണ് സഹാറ. സമുദ്രനിരപ്പിനെ അപേക്ഷിച്ച് താഴെ കിടക്കുന്ന പ്രദേശങ്ങളും സഹാറയ്ക്കുണ്ട്. ക്വട്ടാറാ (ഝമേേമൃമ) പ്രദേശം ഇങ്ങനെ താഴ്ന്നു കിടക്കുന്നതാണ്.
നിരപ്പില്‍നിന്നു 133 മീറ്റര്‍ താഴ്ചയിലാണ് ക്വട്ടാറാ. എങ്കിലും ആഫ്രിക്കയുമായി തുലനം ചെയ്യുമ്പോള്‍ സഹാറ മരുഭൂമി താഴ്ന്ന നിലയിലാണ് സ്ഥിതി ചെയ്യുന്നതെന്നു കാണാം. ഇത്രയധികം വലിപ്പത്തില്‍ കിടക്കുകയാണെങ്കിലും സഹാറയില്‍ രണ്ടേ രണ്ട് പര്‍വത നിരകളേ നമുക്ക് കണ്ടെത്താന്‍ കഴിയൂ. അതിലൊന്ന് അഹാഗാര്‍ (അവമഴഴമൃ) പര്‍വത നിരയും മറ്റൊന്ന് ടിബെസ്റ്റി (ഠശയലേെശ) പര്‍വത നിരയുമാണ്.  അഹാഗാറിന് 3003 മീറ്റര്‍ ഉയരവും ടിബെസ്റ്റിക്ക് 3415 മീറ്റര്‍ ഉയരവുമുണ്ട്.
ഒരു അറബി പദത്തില്‍നിന്നാണ് സഹാറ എന്ന വാക്കുണ്ടായത്. മരുഭൂമിയുടെ പല ഭാഗങ്ങള്‍ പല പേരുകളിലാണ് അറിയപ്പെടുന്നത്. ഉദാഹരണത്തിന് സഹാറ അല്‍ജീരിയയില്‍ ‘താനെസ്രൗഫ്റ്റ്’ (ഠമില്വൃീൗള)േ എന്ന പേരില്‍ വിളിക്കപ്പെടുന്നു. കിഴക്കന്‍ സഹാറ പൊതുവെ ‘മരുഭൂമിക്കുള്ളിലെ മരുഭൂമി’ (ഉലലെൃ േംശവേശി റലലെൃ)േ എന്ന് ആലങ്കാരികമായി അറിയപ്പെടാറുണ്ട്. ഒരിക്കലും അവസാനിക്കാത്ത ‘മണലിന്റെ സമുദ്രമെന്ന്’ സഹാറയെ വിളിക്കുന്നവരും അങ്ങനെ ചിന്തിക്കുന്നവരുമുണ്ട്.
മരുഭൂമിയില്‍ ചൂടാണെന്ന് നമുക്കറിയാം. അവിടെ അതിജീവിക്കുക  സാധ്യമല്ല. പകല്‍ സമയത്തെ സഹാറയിലെ അതികഠിന ചൂട് 84 ഡിഗ്രി സെന്റിഗ്രേഡാണ്. ഒരു പാത്രത്തില്‍ വെള്ളംവച്ചാല്‍ അത് തിളയ്ക്കാന്‍ ഇനി 16 ഡിഗ്രി സെന്റിഗ്രേഡ് ചൂടു കൂടി മതിയെന്നര്‍ഥം.
ഈ ചൂടിനെ കൂട്ടിയും കുറച്ചും പൊടിക്കാറ്റ് ഉണ്ടാവുക സ്വാഭാവികം. ഈ കാറ്റാണ് മരുഭൂമിയുടെ സൗന്ദര്യത്തെ നിര്‍ണയിച്ചുനിര്‍ത്തുന്നത്. 230 മീറ്റര്‍ വരെ ഉയരത്തിലും മണല്‍കൂനകള്‍ മരുഭൂമിയില്‍ സൃഷ്ടിക്കുന്നത് ഈ കാറ്റാണ്. സഹാറയുടെ നോര്‍ത്ത് പ്രദേശത്തെ കഠിന ചൂട്  ജൂലായ്, ഓഗസ്റ്റ് മാസങ്ങളിലാണ്.  കിഴക്കന്‍ സഹാറയിലെത്തുമ്പോള്‍ അത് ജൂലൈ, ഓഗസ്റ്റ് മാസമായി മാറുന്നു.  ഇത്രയും ചൂട് അനുഭവപ്പെടുമെങ്കിലും രാത്രികാലങ്ങളില്‍ അതു കുത്തനെ താഴോട്ടു പതിച്ച് 15 ഡിഗ്രി സെന്റിഗ്രേഡു വരെ നിലനില്‍ക്കും. പലപ്പോഴും രാത്രികാലങ്ങളില്‍ സഹാറയില്‍ മഞ്ഞുവീഴ്ചയും ഉണ്ടാവാറുണ്ട്.
പലപ്പോഴും വര്‍ഷങ്ങളോളം മഴ പെയ്യാത്ത പ്രദേശമാണ് മരുഭൂമിയെങ്കിലും തണുപ്പു കാലങ്ങളില്‍ കിഴക്കന്‍ സഹാറയില്‍ മഴലഭ്യത ഉണ്ടാവാറുണ്ട്.
മരുഭൂമിയില്‍ ജലസാന്നിധ്യമില്ലെങ്കിലും പുല്‍നാമ്പുകളും മുള്‍ച്ചെടികളും വളരാറുണ്ട്. അതുപോലെ സണ്‍ഫ്‌ളവര്‍ കുടുംബത്തില്‍പെട്ട സസ്യങ്ങളും ഇവിടങ്ങളില്‍ വളരുന്നു. മരുഭൂമിയില്‍ സാധാരണ കണ്ടുവരുന്ന എലികള്‍, പരുന്തുകള്‍, കുറുക്കന്മാര്‍, വിഷമുള്ള പാമ്പുവര്‍ഗങ്ങള്‍ എന്നിവയും മരുഭൂമിയുടെ പ്രത്യേകത തന്നെ.
മരുഭൂമിയിലെ കപ്പലായ ഒട്ടകങ്ങളെക്കുറിച്ചു പറയേണ്ടതില്ലല്ലോ? ആടു വര്‍ഗങ്ങളും സഹാറയിലുണ്ട്. പ്രാകൃതരായ ഗോത്രവര്‍ഗക്കാരുടെ വലിയ ജീവിത മാര്‍ഗം ഒട്ടകങ്ങളും ആടുകളുമത്രെ! ഒരു കാലത്ത് അടിമക്കച്ചവടവും  സ്വര്‍ണ കള്ളക്കടത്തും സുഗന്ധദ്രവ്യ കച്ചവടവും  നടന്നിരുന്നത് സഹാറാ മരുഭൂമി മുറിച്ചുകടന്നുള്ള യാത്രകളിലൂടെയായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News