2018 December 18 Tuesday
തന്റെ കൂടി സമ്മതമില്ലാതെ സ്വസ്ഥനാവാന്‍ മനുഷ്യനു പറ്റില്ല

സഹജീവികള്‍ക്ക് സാന്ത്വനമേകി ഹസനിയയിലെ അമ്മമാര്‍

നരിക്കുനി: ആരോരുമില്ലാത്ത നരിക്കുനി അത്താണിയിലെ അന്തേവാസികള്‍ക്കൊപ്പം ഒരു ദിവസം ചെലവഴിച്ച് ഹസനിയയിലെ അമ്മമാര്‍. എം.പി.ടി.എ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അന്തേവാസികള്‍ക്കൊപ്പം ഒരു ദിവസം ചെലവഴിക്കാനാണ് അമ്മമാര്‍ എത്തിയത്. ഉറ്റവരും ഉടയവരും ഉണ്ടണ്ടായിട്ടും അനാഥരായി കഴിയുന്ന രോഗികളും വൃദ്ധരുമായ അന്തേവാസികളോടൊപ്പം ഒത്തുചേരാനും വേദനകള്‍ പങ്കുവയ്ക്കാനും സമയം കണ്ടെണ്ടത്തിയതിലൂടെ തങ്ങളുടെ കുഞ്ഞുങ്ങളില്‍ കാരുണ്യത്തിന്റെ വിത്തു വിതയ്ക്കുകയാണ് ഈ അമ്മമാര്‍.
40ല്‍ പരം അന്തേവാസികളുടെ വേദനകള്‍ അമ്മമാര്‍ കേട്ടറിഞ്ഞു. അത്താണിയില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് പ്രിയ അരീക്കല്‍ അധ്യക്ഷയായി.
പി.ടി.എ പ്രസിഡന്റ് എ.പി യൂസുഫലി ഹെഡ്മാസ്റ്റര്‍ ചോലക്കര മുഹമ്മദ് മാസ്റ്റര്‍ സംസാരിച്ചു.
സിസ്റ്റര്‍ നിമിഷ അത്താണിയുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. വൈസ് പ്രസിഡന്റുമാരായ.ബുഷ്‌റ വി . ഷെറിന്‍ ആശംസകള്‍ അര്‍പ്പിച്ചു.
സിനത്ത് അരങ്കില്‍ നന്ദിയും പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.