2019 July 15 Monday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

സഹകരണ ബാങ്കുകള്‍ക്കും റിസര്‍വ് ബാങ്ക് പണം നല്‍കണമെന്ന് സുപ്രിം കോടതി

നോട്ടു പിന്‍വലിക്കല്‍ വിഷയം ഭരണഘടനാ ബെഞ്ചിന്

ന്യൂഡല്‍ഹി: സഹകരണ ബാങ്കുകള്‍ക്കും റിസര്‍വ് ബാങ്ക് പണം നല്‍കണമെന്ന് സുപ്രിംകോടതി ഉത്തരവിട്ടു. പൊതുമേഖലാ ബാങ്കുകളോടുള്ള അതേ അനുപാതം സഹകരണബാങ്കിലും നടപ്പില്‍വരുത്തണമെന്നും കോടതി പറഞ്ഞു. സഹകരണ വിഷയം അതീവ ഗുരുതരമാണെന്നും സുപ്രിം കോടതി നിരീക്ഷിച്ചു.

അതേസമയം നോട്ടു നിരോധനവുമായി ബന്ധപ്പെട്ടു രാജ്യത്തെ എല്ലാ ഹൈക്കോടതികളിലും ഫയല്‍ചെയ്ത കേസുകള്‍ സുപ്രിം കോടതി സ്‌റ്റേ ചെയ്തു. കേസുകള്‍ കോടതി ഭരണഘടനാ ബെഞ്ചിനു വിട്ടു. അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് നോട്ട് അസാധുവാക്കലിന്റെ സാധുത പരിശോധിക്കുക.

നോട്ട് അസാധുവാക്കലിനു സ്‌റ്റേ നല്‍കാന്‍ കോടതി വിസമ്മതിച്ചു. ചില ഇളവുകളെങ്കിലും സാധാരണക്കാര്‍ക്കു നല്‍കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ വിവിധ ഹരജികളിലും സുപ്രിം കോടതി ഇടപെട്ടില്ല. നവംബര്‍ എട്ടിനു കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പോലെതന്നെ മുന്നോട്ടു പോകട്ടെ എന്ന നിലപാടാണ് കോടതി എടുത്തത്.  കള്ളപ്പണം തടയാന്‍ സര്‍ക്കാര്‍ ബോധപൂര്‍വം എടുത്ത തീരുമാനമാണിതെന്നും കോടതി നിരീക്ഷിച്ചു.

 

സുപ്രിം കോടതി വിധി സ്വാഗതം ചെയ്യുന്നതായി മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു. പ്രാഥമിക സഹകരണസംഘങ്ങളുടെ കാര്യത്തിലും തീരുമാനം വേണമെന്നും മന്ത്രി പറഞ്ഞു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.