
തിരുവനന്തപുരം: ആദായ നികുതി നിയമം 80 (പി) പ്രകാരം സഹകരണ ബാങ്കുകള്‍ക്കും സഹകരണ സംഘങ്ങള്‍ക്കും അനുവദിച്ചിരുന്ന ആനുകൂല്യങ്ങള്‍ പിന്‍വലിച്ചത് പുന:സ്ഥാപിക്കണമെന്നു കേന്ദ്ര ധനമന്ത്രിക്ക് നല്കിയ നിവേദനത്തില്‍ സഹകരണമന്ത്രി എ.സി മൊയ്തീന് ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി നടപ്പാക്കുന്നതിനുള്ള ബാങ്കുകളുടെ പട്ടികയില്‍ ജില്ലാ സഹകരണ ബാങ്കുകളെ കൂടി ഉള്‍പ്പെടുത്തണമെന്നും സേവന നികുതി പരിധിയില്‍ നിന്നും സഹകരണ ബാങ്കുകളേയും സഹകരണ സംഘങ്ങളേയും ഒഴിവാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
റിസര്‍വ് ബാങ്ക് ലൈസന്‍സുള്ള സഹകരണ ബാങ്കുകള്‍ ഒഴികെയുള്ള മറ്റു സഹകരണ സ്ഥാപനങ്ങള്‍ക്കു വോട്ടവകാശമില്ലാത്ത അംഗങ്ങളില്‍ നിന്നും നിക്ഷേപങ്ങള്‍ സ്വീകരിക്കാന്‍ പാടില്ല എന്നുള്ളതും ഇത്തരം സ്ഥാപനങ്ങള്‍ അവയുടെ പേരിനൊപ്പം ‘ബാങ്ക്’ എന്ന പദം ഉപയോഗിക്കാന്‍ പാടില്ല എന്നുള്ള വ്യവസ്ഥയും ദേശീയ സഹകരണ വികസന കോര്പ്പറേഷന് മുഖാന്തിരം സംസ്ഥാനത്തു ലഭിക്കുന്ന വായ്പകളിലെ സബ്സിഡി എടുത്തു കളഞ്ഞതും പുനസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.