2019 May 19 Sunday
അന്ധന്‍ അന്ധനെ നയിച്ചാല്‍ ഇരുവരും കുഴിയില്‍ വീഴും യേശു

സഹകരണ പ്രതിസന്ധി; എല്‍.ഡി.എഫും യു.ഡി.എഫും സംയുക്ത പ്രക്ഷോഭം നടത്തും

തിരുവനന്തപുരം: സഹകരണ മേഖലയിലെ പ്രതിസന്ധി കണക്കിലെടുത്ത് സംസ്ഥാനത്തെ ഇരുമുന്നണികളും സംയുക്ത പ്രക്ഷോഭത്തിന് ഒരുങ്ങുന്നു.

 

ആദ്യ മുന്നൊരുക്കമെന്ന നിലയില്‍ വെള്ളിയാഴ്ച  റിസര്‍വ് ബാങ്ക് ഓഫീസിനു മുന്നില്‍ എല്‍.ഡി.എഫും യു.ഡി.എഫും സംയുക്ത പ്രക്ഷോഭം നടത്താനാണ് നീക്കം.

 

നോട്ട് അസാധുവാക്കിയതിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് മുഖ്യമന്ത്രിയുമായി യു.ഡി.എഫ് നേതാക്കള്‍ ചര്‍ച്ച നടത്തിയിരുന്നു. സെക്രട്ടേറിയേറ്റില്‍ വച്ചു നടന്ന കൂടിക്കാഴ്ചയില്‍ സഹകരണ മന്ത്രിയും ധനമന്ത്രിയും പങ്കെടുത്തു.

 

500 ന്റെയും 1000 ത്തിന്റെയും നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കുശേഷം സഹകരണ മേഖലയിലുണ്ടായ പ്രതിസന്ധി ചര്‍ച്ചചെയ്യാന്‍ 21 ന് സര്‍വകക്ഷിയോഗം ചേരും. വൈകീട്ട് മൂന്നിന് തിരുവനന്തപുരത്താണ് യോഗം.

 

വിഷയത്തില്‍ യോജിക്കാവുന്ന എല്ലാ കക്ഷികളുമായും യോജിച്ച് പ്രവര്‍ത്തിക്കാന്‍ സര്‍വകക്ഷി യോഗത്തിന് മുന്നോടിയായി ചേര്‍ന്ന എല്‍.ഡി.എഫ് യോഗം തീരുമാനിച്ചു. കേന്ദ്രസര്‍ക്കാരിന്റെ നടപടി മേഖലയില്‍ കടുത്ത പ്രതിസന്ധി സൃഷ്ടിച്ചുവെന്ന് യോഗം വിലയിരുത്തി.

 

നിയമസഭയില്‍ സഹകരണ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ പ്രത്യേക സമ്മേളനം നടത്താന്‍ യു.ഡി.എഫ് സര്‍ക്കാരിനോട് ആവശ്യപെട്ടു.

 

സഹകരണ മേഖലയെ രക്ഷിക്കാനായി പ്രത്യേക നിയമനിര്‍മാണം യു.ഡി.എഫ് മുന്നോട്ട് വെക്കുന്നന്നവെന്നും
സര്‍വകക്ഷി യോഗം ചേരുമെന്ന് മുഖ്യമന്ത്രി യു.ഡി.എഫിന് ഉറപ്പ് നല്‍കിയതായി രമേശ് ചെന്നിത്തല പറഞ്ഞു.

 

സഹകരണ മേഖലയെ തകര്‍ക്കുന്ന ഒരു ശ്രമത്തോടും യുഡിഎഫിന് യോജിപ്പില്ലെന്ന് അദ്ദേഹം പറഞ്ഞു.

 

അതിനിടെ സഹകരണ മേഖലയെ കേന്ദ്രസര്‍ക്കാര്‍ തകര്‍ക്കുന്നുവെന്ന ആരോപണം ബാലിശമാണെന്ന നിലപാടുമായി മുതിര്‍ന്ന ബി.ജെ.പി നേതാവ് ഒ രാജഗോപാല്‍ എം.എല്‍.എ രംഗത്തെത്തി. കേരളത്തില്‍ കോണ്‍ഗ്രസ് കമ്യൂണിസ്റ്റ് കള്ളപ്പണ കൂട്ടുകെട്ടാണ് ഉള്ളതെന്നും അദ്ദേഹം ആരോപിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.