2019 April 22 Monday
പുറമെ നിന്ന് അടിച്ചേല്‍പിക്കാവുന്ന ഒന്നല്ല ജനാധിപത്യം എന്നത്. അത് ഉള്ളില്‍ നിന്നുതന്നെ വരേണ്ടതാണ് -മഹാത്മാഗാന്ധി

സര്‍വേകളുടെ ക്രോഡീകരണം സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് ഏറ്റെടുക്കണം

നെടുമങ്ങാട്: വിവിധ വകുപ്പുകള്‍ പല കാലങ്ങളിലായി നടത്തുന്ന വിവിധ സര്‍വേകളുടെ ക്രോഡീകരണവും ശേഖരണവും സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് ഏറ്റെടുക്കുന്നത് ഗുണം ചെയ്യുമെന്ന് മന്ത്രി കെ. രാജു പറഞ്ഞു. സാമ്പത്തിക സ്ഥിതി വിവര കണക്ക് വകുപ്പ് നെടുമങ്ങാട് താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫിസിന്റെ ആഭിമുഖ്യത്തില്‍ പ്രാദേശിക ആസൂത്രണവും സ്ഥിതിവിവര ശേഖരണവും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ഏകദിന സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങില്‍ ഡാറ്റാ ബാങ്ക് പ്രകാശനവും അദ്ദേഹം നിര്‍വഹിച്ചു. 20 പഞ്ചായത്തില്‍ നിന്ന് തിരഞ്ഞെടുത്ത കര്‍ഷകരെ മന്ത്രി ആദരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു അധ്യക്ഷനായി.  ചടങ്ങില്‍ വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ചന്ദ്രന്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ എം.എസ് അനില, ഐ. മിനി, ആനാട് സുരേഷ്, ഷംന നവാസ്, സുജാത എസ്, കെ. ശാന്തകുമാര്‍, പി. ചിത്രകുമാരി, ഡെപ്യൂട്ടി ഡയറക്ടര്‍ ബി. അനീഷ്‌കുമാര്‍, നെടുമങ്ങാട് മുനിസിപ്പാലിറ്റി കൗണ്‍സിലര്‍മാരായ ടി. അര്‍ജുനന്‍, ആര്‍. സുനില്‍ സംസാരിച്ചു.  വിവിധ പഞ്ചായത്തുകളില്‍ നിന്നുള്ള പഞ്ചായത്ത് സെക്രട്ടറിമാര്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍, വകുപ്പിലെ ജീവനക്കാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.