2018 October 16 Tuesday
എല്ലാവരേയും സ്‌നേഹിക്കുക കുറച്ച് പേരെ വിശ്വസിക്കുക ആര്‍ക്കും അഹിതമായത് ചെയ്യരുത്

സര്‍വകലാശാലാ അസിസ്റ്റന്റ്: സാധ്യതാ ലിസ്റ്റ് ഈ മാസം അവസാനത്തോടെ

തിരുവനന്തപുരം: സര്‍വകലാശാലാ അസിസ്റ്റന്റ് സാധ്യതാ ലിസ്റ്റ് ഈ മാസം അവസാനത്തോടെ പ്രസിദ്ധീകരിക്കും. നാലര ലക്ഷത്തോളം പേരെഴുതിയ പരീക്ഷ മേയ് 24നാണ് നടന്നത്. സര്‍വകലാശാലാ കംപ്യൂട്ടര്‍ അസിസ്റ്റന്റ് സാധ്യതാ ലിസ്റ്റും ഈ മാസം പ്രസിദ്ധീകരിക്കുമെന്ന് പി.എസ്.സി അറിയിച്ചു.

 

സര്‍വകലാശാലാ അസിസ്റ്റന്റ് സാധ്യതാ ലിസ്റ്റിന്റെ മെയിനില്‍ 5000ത്തിലേറെ പേരെ ഉള്‍പ്പെടുത്തും. ആനുപാതികമായി സപ്ലിമെന്ററി ലിസ്റ്റുമുണ്ടാകും. എന്നാല്‍, മെയിനില്‍ കൂടുതല്‍ പേരെ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്. കംപ്യൂട്ടര്‍ അസിസ്റ്റന്റ് സാധ്യതാ പട്ടികയുടെ മെയിനില്‍ 750 പേരുണ്ടായേക്കും.

 

രണ്ട് തസ്തികയിലും ഇന്റര്‍വ്യൂ ഉണ്ടാകില്ല. ഒക്ടോബറോടെ നിയമന ശുപാര്‍ശ അയയ്ക്കാനാവുമെന്നാണ് പി.എസ്.സി കരുതുന്നത്. സംസ്ഥാനത്തെ13 സര്‍വകലാശാലകളിലായി രണ്ടായിരത്തോളം അസിസ്റ്റന്റുമാരുടെ ഒഴിവുകളാണുള്ളത്. നൂറ് മാര്‍ക്കിന്റെ ചോദ്യത്തില്‍ നിന്നു മലയാളത്തെ ഒഴിവാക്കിയതോടെ പരീക്ഷ വിവാദമായിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News