2019 June 20 Thursday
നീ നിനക്കുതന്നെ ദീപമായി വര്‍ത്തിക്കുന്നുവെങ്കില്‍ നീ നിന്നില്‍തന്നെ അഭയം കണ്ടെത്തുന്നുവെന്ന് സാരം – ബുദ്ധന്‍

സര്‍ദാരിയെ എന്‍.എ.ബി കസ്റ്റഡിയില്‍ വിട്ടു

ഇസ്‌ലാമാബാദ്: അഴിമതി കേസില്‍ അറസ്റ്റിലായ പാകിസ്താന്‍ മുന്‍ പ്രസിഡന്റ് ആസിഫലി സര്‍ദാരിയെ അഴിമതി വിരുദ്ധ ഏജന്‍സിയായ നാഷനല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ(എന്‍.എ.ബി) കസ്റ്റഡിയില്‍ വിട്ടു.
ചോദ്യം ചെയ്യാനായി പത്ത് ദിവസത്തെ കസ്റ്റഡിയിലാണ് വിട്ടത്. ജൂണ്‍ 21ന് വീണ്ടും അദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കും.
വ്യാജ അക്കൗണ്ടുകള്‍, സാമ്പത്തിക തട്ടിപ്പ് എന്നിവയുമായി ബന്ധപ്പെട്ടാണ് പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി(പി.പി.പി) നേതാവുകൂടിയായ സര്‍ദാരിയെ എന്‍.എ.ബി കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. കേസില്‍ സര്‍ദാരിക്കും സഹോദരി ഫര്‍യാല്‍ തല്‍പൂരിനുമുള്ള ജാമ്യം നീട്ടാന്‍ ഇസ്‌ലാമാബാദ് ഹൈക്കോടതി വിസമ്മതിച്ചതിന് പിന്നാലെയാണ് അറസ്റ്റ്. കൂടാതെ സര്‍ദാരിക്കെതിരേ എന്‍.എ.ബി ഇന്നലെ അറസ്റ്റ് വാറന്‍ഡ് പുറപ്പെടുവിച്ചിരുന്നു.
സര്‍ദാരിയുടെ സഹോദരിയെ അറസ്റ്റ് ചെയ്തിട്ടില്ല.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.