2020 August 11 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ പാര്‍ലമെന്ററി പ്രാക്ടീസ് സമ്പര്‍ക്ക ക്ലാസുകള്‍

കേരള നിയമസഭയുടെ സി.പി.എസ്.റ്റി നടത്തുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്‌സ ഇന്‍ പാര്‍ലമെന്ററി പ്രാക്ടീസ് ആന്റ് പ്രൊസീഡിയറുമായി ബന്ധപ്പെട്ട രണ്ടാം ഘട്ട സമ്പര്‍ക്ക ക്ലാസുകള്‍ ഡിസംബര്‍ 10നും 11 നും നിയമസഭ സമുച്ചയത്തിലും ഡിസംബര്‍ 17നും 18നും കോഴിക്കോട് നടക്കാവ് ജി.വി.എച്ച്.എസ്.സ്‌കൂളിലും നടത്തും. കോഴ്‌സിന്റെ രണ്ടാം ഘട്ട ട്യൂഷന്‍ ഫീ പിഴ കൂടാതെ ഡിസംബര്‍ 20 വരെയും പിഴയോടുകൂടി 31 വരെയും സ്വീകരിക്കും. കോഴ്‌സിന്റെ ആദ്യ ഗഡു ട്യൂഷന്‍ ഫീ അടച്ചിട്ടുളള എല്ലാ പഠിതാക്കള്‍ക്കും സമ്പര്‍ക്ക ക്ലാസ്സില്‍ പങ്കെടുക്കാമെന്ന് നിയമസഭാ സെക്രട്ടറി അറിയിച്ചു. വിവരങ്ങള്‍ അടങ്ങിയ വിജ്ഞാപനം നിയമസഭയുടെ വെബ്‌സൈറ്റ് www.niyamasabha.org ല്‍ ലഭ്യമാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.