2019 December 07 Saturday
ഇന്ത്യയും സഊദിയും 2020 ലെ ഹജ്ജ് കരാർ ഒപ്പ് വെച്ചു

സര്‍ട്ടിഫിക്കറ്റുകളുടെ കാലാവധി നീട്ടി

തിരുവനന്തപുരം: വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് വില്ലേജ് ഓഫിസുകളില്‍ നിന്നു നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ കാലാവധി നീട്ടി. ജാതി സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി മൂന്നു വര്‍ഷവും വരുമാന സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി ഒരു വര്‍ഷവുമാക്കി. നിലവില്‍ ഇവയുടെ കാലാവധി ആറു മാസമായിരുന്നു. നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് ആജീവനാന്തം ഉപയോഗിക്കാം.
കാലാവധി ദീര്‍ഘിപ്പിച്ചു നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകളില്‍ വിദ്യാഭ്യാസ ആവശ്യത്തിനായി എന്നു പ്രത്യേകം രേഖപ്പെടുത്തും. മറ്റ് ആവശ്യങ്ങള്‍ക്ക് ഈ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിക്കാന്‍ കഴിയില്ല. അത്തരം ആവശ്യങ്ങള്‍ക്ക് മൂന്ന് സര്‍ട്ടിഫിക്കറ്റുകളുടെയും കാലാവധി പഴയതുപോലെ തുടരും. പരീക്ഷ കഴിഞ്ഞ് പ്രവേശനം ഉറപ്പായ ശേഷം ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്ന വിധത്തില്‍ വിദ്യാഭ്യാസ ചട്ടങ്ങള്‍ പരിഷ്‌കരിക്കാനും ഇന്നലെ മന്ത്രിമാരായ സി.രവീന്ദ്രനാഥ്, എ.കെ.ബാലന്‍, ഇ.ചന്ദ്രശേഖരന്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ വകുപ്പ് മേധാവികളുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായി.
എന്‍ജിനിയറിങ് എന്‍ട്രന്‍സ് പരീക്ഷയ്ക്ക് അപേക്ഷിക്കുന്നവര്‍ക്കുള്ള ചട്ടങ്ങളിലും സംസ്ഥാന സര്‍ക്കാര്‍ ഇളവുവരുത്തിയിട്ടുണ്ട്. വരുമാനവും പൗരത്വവും ജാതിയും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ അപേക്ഷയോടൊപ്പം ഓണ്‍ലൈനില്‍ അപ്‌ലോഡ് ചെയ്യണമെന്നായിരുന്നു നിബന്ധന. എന്നാല്‍ എന്‍ട്രന്‍സിന് പരീക്ഷയ്ക്ക് ഇനി സ്വയം സാക്ഷ്യപ്പെടുത്തിയ അപേക്ഷ നല്‍കിയാല്‍ മതി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News