2018 December 11 Tuesday
ഏറ്റവും വലിയ ഇരുമ്പുമറ സ്വന്തം മനസിനു ചുറ്റും നാം പണിയുന്നതാണ്-ജവഹര്‍ലാല്‍ നെഹ്‌റു

സര്‍ക്കാര്‍ സ്വീകരിക്കുന്നത് മദ്യലോബികളെ സഹായിക്കുന്ന നിലപാട്: കെ.സി.ബി.സി

കോതമംഗലം: മദ്യവര്‍ജന നയം പറഞ്ഞ് അധികാരത്തിലെത്തിയ സര്‍ക്കാര്‍ മദ്യവര്‍ജനത്തിനായി യാതൊരു നടപടിയും സ്വീകരിക്കാതെ കേരളം മുഴുവന്‍ മദ്യം സുലഭമായി വിതരണം ചെയ്യുന്ന നടപടികളിലൂടെ മദ്യലോബികളെ സഹായിക്കുന്ന നിലപാടാണ് സ്വികരിക്കുന്നതെന്ന് കെ.സി.ബി.സി മദ്യവിരുദ്ധ സമിതി കോതമംഗലം രൂപത സമിതി. 650 പുതിയ മദ്യശാലകള്‍ തുറക്കുന്നതോടെ കേരളം മദ്യാലയമായി മാറും. ഫാ. സെബാസ്റ്റ്യന്‍ കണിമറ്റത്തില്‍ ഉദ്ഘാടനം ചെയ്തു.
ജയിംസ് കോറമ്പേല്‍ അധ്യക്ഷത വഹിച്ചു. ആന്റണി പുല്ലന്‍, ജോബി ജോസഫ്, ഡെയ്‌സ് മാത്യു, ബേബി സേവ്യര്‍, സുനില്‍ സോമന്‍, ജോളി ജോസഫ്, ജോസ് കൈതമന, ജോണി കണ്ണാടന്‍, ലിന്‍സി കണ്ണാടന്‍, ജോര്‍ജ്കുട്ടി, മനോജ് ഓടയ്ക്കല്‍, ഷിബു മാലിയില്‍, ഷാജി കിളി വള്ളിക്കല്‍, ജിജോനൊടും കല്ലേല്‍ എന്നിവര്‍ സംസാരിച്ചു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.