2019 February 22 Friday
ശരീരത്തിനു സൗന്ദര്യം എന്നതുപോലെയാണ് മനസ്സിന് തെളിമയാര്‍ന്ന ചിന്ത -ലാറേഷ് ഫുക്കോള്‍ഡ്

സര്‍ക്കാര്‍ സേവനങ്ങള്‍ നല്‍കുന്ന ‘ഇല്‍മ്’ ഓണ്‍ലൈന്‍ സേവനത്തിനു നേരെ സൈബര്‍ ആക്രമണം

അബ്ദുസ്സലാം കൂടരഞ്ഞി

ദമ്മാം: രാജ്യത്തെ സര്‍ക്കാര്‍ സേവനങ്ങള്‍ നല്‍കുന്ന ഓണ്‍ലൈന്‍ സംവിധാനത്തിന്റെ പൊതു പ്ലാറ്റ്‌ഫോം ആയ ‘ഇല്‍മ്’ കമ്പനിക്ക് നേരെ സൈബര്‍ ആക്രമണം. കഴിഞ്ഞ ചൊവ്വാഴ്ച നടന്ന ആക്രമണത്തില്‍ ഞൊടിയിടയിലുള്ള ജാഗ്രത മൂലം ഉടന്‍ തന്നെ അധികൃതര്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവാതെ തടയുകയും ചെയ്തു.

വിദേശികളുമായി ബന്ധപ്പെട്ട സേവനങ്ങള്‍ നല്‍കുന്ന സംവിധാനമാണ് ഇല്‍മ്. സഊദി ധനകാര മന്ത്രാലയത്തിന്റെ സഹകരണത്തോടെ പ്രവര്‍ത്തിക്കുന്ന ‘ഇല്‍മ്’ കമ്പനി വിദേശികളുടെ എക്‌സിറ്റ് റീ എന്‍ട്രി, ഇഖാമ പുതുക്കല്‍ തുടങ്ങിയവ ചെയ്യുന്ന മുഖീം, ട്രാഫിക് സേവനങ്ങള്‍ നല്‍കുന്ന ‘തം’, റിക്രൂട്ട്‌മെന്റ് സേവനത്തിനുള്ള മുസാനിദ് തുടങ്ങിയുള്ള വിവിധ ഓണ്‍ലൈന്‍ സംവിധാനങ്ങളുടെ ചുമതല വഹിക്കുന്നത് ഇല്‍മ് ആണ്.

സീറോ ഡേ മാല്‍വെയര്‍ വഴിയാണ് ആക്രമണം നടന്നത്. ഉടന്‍ തന്നെ മുന്‍കരുതല്‍ എടുത്തതിനാല്‍ ആക്രമണം തടയാനായതായി കമ്പനി വക്താവ് അറിയിച്ചു. ആക്രമണത്തെ തുടര്‍ന് താല്‍കാലികമായി കുറച്ച് നേരത്തേക്ക് മുഴുവന്‍ സേവനങ്ങളും തടസ്സപ്പെട്ടു.

അതേസമയം, ഇ മെയില്‍ വഴിയും മറ്റും സൈബര്‍ ആക്രമണ സാധ്യതയുണ്ടെന്ന് വിവിധ വകപ്പു ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ മുന്നറിയിപ്പു നല്‍കി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.