2018 November 14 Wednesday
യഥാര്‍ഥ സൗഹൃദത്തേക്കാള്‍ വില നല്‍കാവുന്ന ഒന്നും തന്നെ ഈ ലോകത്തിലില്ല.

സര്‍ക്കാര്‍ വനിതാ പോളിടെക്‌നിക്കില്‍ ഒഴിവ്

തിരുവനന്തപുരം സര്‍ക്കാര്‍ വനിതാ പോളിടെക്‌നിക് കമ്പ്യൂട്ടര്‍ വിഭാഗത്തില്‍ ഡമോണ്‍സ്‌ട്രേറ്റര്‍, ട്രേഡ് ഇന്‍സ്ട്രക്ടര്‍, ട്രേഡ്‌സ്മാന്‍ തസ്തികകളിലേക്കും കൊമേഴ്‌സ്യല്‍ പ്രാക്ടീസ് വിഭാഗത്തില്‍ ഇന്‍സ്ട്രക്ടര്‍ ഇന്‍ കൊമേഴ്‌സ് തസ്തികയിലേക്കും താല്‍ക്കാലികാടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ മൂന്നിന് രാവിലെ 10ന് അഭിമുഖത്തിനെത്തണം. ഡമോണ്‍സ്‌ട്രേറ്റര്‍ക്ക് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ എന്‍ജിനീയറിംഗ് യോഗ്യതയും, ട്രേഡ് ഇന്‍സ്ട്രക്ടര്‍ക്ക് കമ്പ്യൂട്ടര്‍ ട്രേഡിലെ എന്‍.സി.വി.ടി സര്‍ട്ടിഫിക്കറ്റ്/തുല്യതാ സര്‍ട്ടിഫിക്കറ്റും ട്രേഡ്‌സ്മാന്‍ കമ്പ്യൂട്ടര്‍ ട്രേഡിലെ എന്‍.സി.വി.ടി സര്‍ട്ടിഫിക്കറ്റും ഉണ്ടാവണം. ഇന്‍സ്ട്രക്ടര്‍ ഇന്‍ കൊമേഴ്‌സിന് ബി.കോം ഫസ്റ്റ് ക്ലാസ്, ഡിപ്ലോമ ഇന്‍ കൊമേഴ്‌സ്യല്‍ പ്രാക്ടീസ് യോഗ്യതയാണാവശ്യം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.