2018 November 19 Monday
നല്ല സ്വഭാവം ആഴ്ചകൊണ്ടോ മാസം കൊണ്ടോ ഉണ്ടാകുന്നതല്ല. അത് ഓരോ ദിവസവും അല്‍പാല്‍പമായി രൂപപ്പെട്ട് വരുന്നതാണ്.

സര്‍ക്കാര്‍ ലോട്ടറിയുടെ നമ്പര്‍ വ്യാജമായി ഉണ്ടാക്കി പണം തട്ടുന്നയാളെ പിടികൂടി

കാട്ടാക്കട: കേരള സര്‍ക്കാര്‍ ലോട്ടറിയുടെ നമ്പര്‍ വ്യാജമായി ഉണ്ടാക്കി ലോട്ടറി ഏജന്റുമാരെ കബിളിപ്പിച് പണം തട്ടിയെടുക്കുന്ന യുവാവിനെ നെയ്യാര്‍ഡാം പൊലിസ് പിടികൂടി.
കന്യാകുമാരി ജില്ലയിലെ കളിയല്‍ നെട്ട ശങ്കരന്‍ കടവ് റോഡരികത്ത് വീട്ടില്‍ എം. സെയ്ദലി (32) ആണ് എസ്.ഐ ശ്രീകുമാറിന്റെ നേതൃത്വത്തിലെ പൊലിസ് സംഘത്തിന്റെ പിടിയിലായത്. കള്ളിക്കാട്, കുറ്റിച്ചല്‍, തച്ചന്‍കോട്, പരുത്തിപ്പള്ളി എന്നിവിടങ്ങളില്‍ നിന്ന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ തുടങ്ങിയ അന്വേഷണത്തില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.
ഗുഡ്‌സ് ഓട്ടോയില്‍ ആക്രി കച്ചവടം നടത്തുന്ന എന്ന വ്യാജേന വികലാംഗര്‍, വൃദ്ധര്‍, തുടങ്ങിയ ഏജന്റുമാരെ സമീപിച്ച് ലോട്ടറി ടിക്കറ്റിന്റെ നമ്പര്‍ തിരുത്തിയത് കാണിച്ചാണ് തട്ടിപ്പ്.
വെള്ളറട ആര്യങ്കോട് തുടങ്ങി വിവിധ സ്റ്റേഷനുകളിലെ പ്രദേശങ്ങളില്‍ തട്ടിപ്പ് നടത്തിയതായും വിവരം കിട്ടി.
കാട്ടാക്കട കോടതിയില്‍ ഹാജരാക്കി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.