2017 July 28 Friday
നിങ്ങള്‍ പിശുക്ക് സൂക്ഷിക്കുക. അത് കുടുംബ ബന്ധങ്ങളെ വിച്ഛേദിക്കാന്‍ പ്രേരിപ്പിക്കും
മുഹമ്മദ് നബി (സ്വ)

സര്‍ക്കാര്‍ നിശ്ചയിച്ച ശമ്പളം നല്‍കുമെന്ന് ആശുപത്രി ഉടമകള്‍

കൊച്ചി: നഴ്‌സുമാര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച ശമ്പളം നല്‍കുമെന്ന് സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍. കൊച്ചിയില്‍ ചേര്‍ന്ന ആശുപത്രി മാനേജ്‌മെന്റുകളുടെ യോഗത്തിന് ശേഷമാണ് അവര്‍ ഇക്കാര്യം അറിയിച്ചത്. നഴ്‌സുമാര്‍ അനിശ്ചിതകാല സമരം തുടങ്ങാന്‍ തീരുമാനിച്ച സാഹചര്യത്തിലാണ് മാനേജ്‌മെന്റുകള്‍ തീരുമാനം അറിയിച്ചത്. തുടര്‍നടപടികള്‍ക്കായി കര്‍മസമിതിയും രൂപീകരിച്ചിട്ടുണ്ട്.
20,000 രൂപ കുറഞ്ഞ വേതനമായി നിശ്ചയിക്കാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന നിലപാട് അംഗീകരിക്കാനാവില്ലെന്നും അടിയന്തര സാഹചര്യം പരിഗണിച്ച് സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കുകയാണെന്നും മാനേജ്‌മെന്റ് പ്രതിനിധികള്‍ പറഞ്ഞു. നഴ്‌സുമാര്‍ സമരത്തില്‍ നിന്ന് പിന്മാറണമെന്നും ഇതിനാവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. 20ന് നടക്കുന്ന യോഗത്തില്‍ മറ്റ് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും പ്രതിനിധികള്‍ പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.