2020 August 09 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

സര്‍ക്കാര്‍ ആശുപത്രികളില്‍ മിനി ജിമ്മുകള്‍ ആരംഭിക്കും: മന്ത്രി കെ.കെ ശൈലജ

 

 

കണ്ണൂര്‍: സര്‍ക്കാര്‍ ആശുപത്രികളില്‍ മിനി ജിമ്മുകളും യോഗ സെന്ററുകളും ആരംഭിക്കുമെന്ന് മന്ത്രി കെ.കെ ശൈലജ.
ദേശീയ യുവജനദിനം സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അവര്‍. വ്യായാമ ശീലം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആശുപത്രികള്‍ കേന്ദ്രീകരിച്ച് പദ്ധതി നടപ്പാക്കുന്നത്. ആര്‍ദ്രം ജനകീയ കാംപയിന്റെ ജില്ലാതല ഉദ്ഘാടനവും എയ്ഡ്‌സ് പ്രതിരോധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളില്‍ മികവുതെളിയിച്ച സ്ഥാപനങ്ങള്‍ക്കും സംഘടനകള്‍ക്കുമുള്ള അനുമോദനവും മന്ത്രി നിര്‍വഹിച്ചു.
മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സി. സീനത്ത്, കെ.പി ജയബാലന്‍, ഡോ. കെ. നാരായണ നായക്, ഡോ. ഇ. മോഹനന്‍, ഡോ. എം.കെ ഷാജ് സംസാരിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.