2018 November 21 Wednesday
ജനങ്ങളേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനിങ്കലില്‍നിന്നുള്ള തത്വോപദേശങ്ങളും ശമനവും മാര്‍ഗദര്‍ശനവും സത്യവിശ്വാസികള്‍ക്ക് കാരുണ്യവും വന്നെത്തിയിരിക്കുന്നു

സര്‍ക്കാരിന്റെ ‘മദ്യവികസനം’ ചര്‍ച്ചയാകുമെന്ന് ഉമ്മന്‍ചാണ്ടി

 

വേങ്ങര: ആരോഗ്യ, വിദ്യാഭ്യാസ മേഖലയില്‍ മുരടിപ്പുണ്ടാക്കി മദ്യവ്യവസായം വികസനമാക്കിയ ഇടതുഭരണത്തിനെതിരേ വേങ്ങരയിലെ ജനങ്ങള്‍ വിധിയെഴുതുമെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എ.ആര്‍ നഗര്‍ പഞ്ചായത്ത് യു.ഡി.എഫ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാടേങ്ങല്‍ അസീസ് ഹാജി അധ്യക്ഷനായി. ആര്യാടന്‍ മുഹമ്മദ്, എം.പിമാരായ പി.കെ കുഞ്ഞാലിക്കുട്ടി, എന്‍.കെ പ്രേമചന്ദ്രന്‍, എം.എല്‍.എമാരായ ടി. അനൂബ് ജേക്കപ്, കെ.സി ജോസഫ്, എ.പി അനില്‍ കുമാര്‍, പി. ഉബൈദുല്ല, വി.വി പ്രകാശ് സംസാരിച്ചു.
ബി.ജെ.പിയുടെ അജന്‍ഡകള്‍ നടപ്പാക്കുന്ന നോഡല്‍ ഏജന്‍സിയാണ് പിണറായി സര്‍ക്കാരെന്നു കെ. മുരളീദരന്‍ എം.എല്‍.എ പറഞ്ഞു. കണ്ണമംഗലം പഞ്ചായത്ത് യു.ഡി.എഫ് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.കെ സിദ്ദീഖ് അധ്യക്ഷനായി.
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, എം.പിമാരായ പി.കെ കുഞ്ഞാലിക്കുട്ടി, എന്‍.കെ പ്രേമചന്ദ്രന്‍, പി. ഉബൈദുല്ല എം.എല്‍.എ, അഡ്വ. യു.എ ലത്വീഫ്, അഡ്വ. ഫൈസല്‍ ബാബു, വി.വി പ്രകാശ്, കെ.പി അബ്ദുല്‍ മജീദ്, ചാക്കീരി കുഞ്ഞുട്ടി എന്നിവര്‍ സംസാരിച്ചു.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.