2018 September 20 Thursday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

സമ്മര്‍ദം അതിജീവിക്കാനുള്ള കരുത്ത് വേണം: കോഹ്‌ലി

ലണ്ടന്‍: പൊരുതാന്‍ മാത്രമല്ല സമ്മര്‍ദം അതിജീവിക്കാനുള്ള കരുത്തുകൂടി ഉണ്ടെങ്കിലെ പല പ്രതിസന്ധികളേയും മറകടക്കാനാകു എന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി.
കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിനോടേറ്റ പരാജയ കാരണം വിലയിരുത്തുന്നതിനിടെയാണ് കോഹ് ലി ഇക്കാര്യം പറഞ്ഞത്. നമ്മുടെ ടീമിന് നന്നായി പൊരുതാനുള്ള കഴിവുണ്ട്. പക്ഷെ ഒരു പ്രതിസന്ധി വരുമ്പോള്‍ അതിനെ മറികടക്കാനുള്ള കരുത്തില്ലാത്തത് വലിയ പ്രശ്‌നമാണ്.
ആ പ്രതിസന്ധി തീര്‍ന്നാല്‍ നമുക്ക് വിജയിക്കാനും നേടാനും സാധിക്കും കോഹ്‌ലി പറഞ്ഞു. നാലാം ടെസ്റ്റില്‍ നമുക്ക് അനായാസം ജയിക്കാമായിരുന്നിട്ടും അവസരം നാം കളഞ്ഞു. ഇക്കാര്യം ശരിയാക്കിയാല്‍ നമുക്ക് ഇനിയും നേടാനാകും. അടുത്ത ടെസ്റ്റിലെങ്കിലും ഇക്കാര്യം പരീക്ഷിച്ച് നാം ജയിക്കണമെന്നാണ് എന്റെ അപേക്ഷയെന്നും കോഹ്‌ലി പറഞ്ഞു. അടുത്ത വെള്ളിയാഴ്ചയാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ചാം ഏകദിനം.

ഒന്നാം സ്ഥാനം നിലനിര്‍ത്തി കോഹ്‌ലി

ലണ്ടന്‍: ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലി ടെസ്റ്റ് ക്രിക്കറ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു.
ഇംഗ്ലണ്ടില്‍ തുടരുന്ന മികച്ച പ്രകടനത്തെ തുടര്‍ന്നാണ് താരം ഒന്നാം സ്ഥാനത്ത് തന്നെ തുടരുന്നത്. 937 പോയിന്റാണ് കോഹ് ലിക്കുള്ളത്. ഇംഗ്ലണ്ട് പരമ്പരയില്‍ 544 റണ്‍സാണ് കോഹ്‌ലി സ്വന്തമാക്കിയത്. ആറാം സ്ഥാനത്ത് നില്‍ക്കുന്ന ചേതേശ്വര്‍ പൂജാരയാണ് മികച്ച സ്ഥാനത്ത് നില്‍ക്കുന്ന മറ്റൊരു ഇന്ത്യന്‍ താരം. പൂജാരയുടെ പോയിന്റ് 763ല്‍ നിന്ന് 798 ആയി ഉയര്‍ന്നതോടെയാണ് താരം ആറാം സ്ഥാനത്തെത്തിയത്.
അതേസമയം ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷാമി മൂന്ന് സ്ഥാനം മെച്ചപ്പെടുത്തി ആദ്യ ഇരുപതിലെത്തി. നാലാം ടെസ്റ്റിലെ മികച്ച ബൗളിങ്ങാണ് ഷമിയുടെ റാങ്കിങ്് മെച്ചപ്പെടാന്‍ കാരണം.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.