2020 August 11 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

സമ്പൂര്‍ണ വൈദ്യുതീകരണം; യോഗം ചേര്‍ന്നു

ഉദുമ: നിയോജക മണ്ഡലത്തിലെ സമ്പൂര്‍ണ വൈദ്യുതീകരണം ഒന്നാംഘട്ടത്തിന്റെ മോണിറ്ററിങ് കമ്മിറ്റി യോഗം ഉദുമ  ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. കാസര്‍കോട് ഡിവിഷന്‍ എക്‌സിക്യുട്ടിവ് എന്‍ജിനിയര്‍ സുരേന്ദ്ര പദ്ധതി വിശദീകരിച്ചു. കെ കുഞ്ഞിരാമന്‍ എം.എല്‍.എ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ എം ഗൗരി (കാഞ്ഞങ്ങാട്), ഓമനാ രാമചന്ദ്രന്‍ (കാറഡുക്ക), ഗ്രാമപഞ്ചായത്ത് പ്രസിഡന്റുുമാരായ സി രാമചന്ദ്രന്‍ (ബേഡഡുക്ക),  മുസ്തഫ (ദേലംപാടി),  ലക്ഷ്മി  (കുറ്റിക്കോല്‍), മുഹമ്മദലി (ഉദുമ),  പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കൃഷ്ണന്‍ സംബന്ധിച്ചു.  
മണ്ഡലത്തിലെ ജില്ലാ-ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരും ഉദുമ ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരും  പങ്കെടുത്തു. അസിസ്റ്റന്റ് എക്‌സിക്യുട്ടിവ് എന്‍ജിനീയര്‍ എസ് മനോജ് സ്വാഗതവും സീനിയര്‍ സൂപ്രണ്ട് ഭാസ്‌കരന്‍ നന്ദിയും പറഞ്ഞു.  


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.