2018 September 25 Tuesday
ലോകത്തെ മാറ്റിമറിക്കാന്‍ ഇറങ്ങുന്നവര്‍ ആദ്യം സ്വയം മാറ്റിമറിക്കട്ടെ
സോക്രട്ടീസ്

സമ്പൂര്‍ണ പച്ചക്കറി തോട്ടമൊരുക്കി അമ്പലവയല്‍ പൊലിസ്

അമ്പലവയല്‍: സമ്പൂര്‍ണ പച്ചക്കറി തോട്ടമൊരുക്കി അമ്പലവയല്‍ പൊലിസ് മാതൃകയാവുകയാണ്. സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍മാരായ അബ്ബാസ് അലിയും സുന്ദരനും ചേര്‍ന്നാണ് ജൈവ പച്ചക്കറി കൃഷി ചെയ്തത്.
മുന്തിയ ഇനം പച്ചക്കറി തൈകള്‍ വാങ്ങി ഒഴിവു സമയങ്ങളില്‍ നട്ടുവളര്‍ത്തി പരിപാലിച്ച് വളരെ ഭംഗിയിലും വൃത്തിയിലുമാണ് കൃഷി ചെയ്യുന്നത്. വെണ്ട, വഴുതിന, തക്കാളി, പടവലം, കൈപ്പ, പച്ചമുളക്, തക്കാളി തുടങ്ങി നിരവധി ഇനം തൈകളാണ് നട്ട് വളര്‍ത്തിയത്.
സഹപ്രവര്‍ത്തകരുടെ സഹായവും സഹകരണവും പ്രോത്സാഹനവും ഏറെ പ്രചോദനം നല്‍കുന്നുണ്ട്. കാന്റീനിലും ജീവനക്കാരുടെ വീടുകളിലും ആവശ്യത്തിന് വിഷരഹിത പച്ചക്കറി ഉല്‍പ്പാദിപ്പിക്കുകയാണ് ഇത്‌കൊണ്ട് ലക്ഷ്യമാക്കുന്നത്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.