2019 March 22 Friday
തന്റെ അനുഗ്രഹങ്ങള്‍ കൊണ്ട് ഞങ്ങളെ ധാരാളം വെള്ളം കുടിപ്പിക്കുകയും ഞങ്ങളുടെ ദോശങ്ങള്‍ കാരണം അതിനെ ഉപ്പു രുചിയുള്ളതാക്കുകയും ചെയ്യാത്ത അല്ലാഹുവിനാണ് സര്‍വസ്‌തോത്രങ്ങളും -മുഹമ്മദ് നബി(സ)

സമ്പന്നര്‍ ചെയ്ത തെറ്റിന് സാധാരണക്കാര്‍ എന്ത് പിഴച്ചു: നോട്ട് നിരോധനം നടപ്പാക്കുന്നതില്‍ തെറ്റുപറ്റിയെന്ന് സിനിമാതാരം വിജയ്

ചെന്നൈ: നോട്ടുകള്‍ അസാധുവാക്കിയ നടപടിയില്‍ പ്രതിഷേധമറിയിച്ച് തമിഴ് സിനമാ താരം വിജയ്. നോട്ടുകള്‍ അസാധുവാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം ധീരമായിരുന്നു. എന്നാല്‍, അത് നടപ്പാക്കുന്നതില്‍ പളിച്ച സംഭവിച്ചതായി നടന്‍ പറഞ്ഞു.

നോട്ട് അസാധുവാക്കിയതിലൂടെ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ മെച്ചപ്പെടുത്തും. എന്നാല്‍, ഈ തീരുമാനത്തിലൂടെ സാധാരണക്കാര്‍ക്കാണ് പ്രയാസമുണ്ടായത്. പണം കൊടുക്കാന്‍ സാധിക്കാതെ വന്നതോടെ ആശുപത്രികളില്‍ ചികില്‍സ നഷ്ടപ്പെട്ടു. പലര്‍ക്കും നിത്യചെലവിനുള്ള സാധനങ്ങള്‍ വാങ്ങാന്‍ കഴിയുന്നില്ല. പണത്തിന്റെ പേരില്‍ പിഞ്ചുകുഞ്ഞിന് ചികില്‍സ നിഷേധിക്കപ്പെട്ടത് വേദനാജനകമാണെന്നും വിജയ് പറഞ്ഞു.

രാജ്യത്തെ ജനസംഖ്യയില്‍ 20 ശതമാനം പേരും സമ്പന്നരാണ്. ഇതില്‍ ചെറിയൊരു വിഭാഗം ചെയ്ത തെറ്റിന് സാധാരണക്കാരായ 80 ശതമാനം പേരും ദുരിതമനുഭവിക്കുന്ന കാഴ്ചയാണ് രാജ്യം നേരിടുന്നതെന്നും വിജയ് പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.