2020 July 14 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

സമൂഹ മാധ്യമങ്ങളില്‍ പ്രകോപനം വേണ്ട: എസ്.പി വീടാക്രമിച്ചാല്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

കണ്ണൂര്‍: കണ്ണൂരില്‍ അക്രമസംഭവം ഉണ്ടായില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രകോപനപരമായ പോസ്റ്റുകളിടുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നു ജില്ലാ പൊലിസ് മേധാവി സഞ്ജയ് കുമാര്‍ ഗുരുദീന്‍. എന്തെങ്കിലും സംഭവങ്ങള്‍ ഉണ്ടായാല്‍ തെറ്റായ പോസ്റ്റുകളിടുന്നതാണ് ഇത്തരക്കാരുടെ രീതി.
പോസ്റ്റിടുന്നവര്‍ക്കു പുറമെ ഇത്തരം സന്ദേശങ്ങള്‍ മറ്റൊരാള്‍ക്കു കൈമാറുന്നവര്‍ക്കെതിരേയും നടപടി സ്വീകരിക്കും. ഇക്കാര്യം സാമാധാന യോഗത്തില്‍ എല്ലാ പാര്‍ട്ടിക്കാരും അംഗീകരിച്ചതായി എസ്.പി പറഞ്ഞു.
വീടാക്രമണം ഉണ്ടായാല്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കും. അക്രമം തടയാന്‍ രാഷ്ട്രീയ നേതാക്കള്‍ക്കും ഉത്തരവാദിത്വമുണ്ട്. അക്രമക്കേസുകളില്‍ ഉള്‍പ്പെട്ട പ്രതികളെ തന്ന പിടികൂടും. പിണറായിയില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ രാഷ്ട്രീയ സമ്മര്‍ദമൊന്നും ഉണ്ടായിട്ടില്ല. അന്വേഷണ സംഘത്തിനു പൂര്‍ണ സ്വാതന്ത്ര്യമുണ്ടെന്നും എസ്.പി വ്യക്തമാക്കി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.