
കോട്ടയം: കേരള കോണ്‍ഗ്രസ് സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സമൂഹ വിവാഹം നടത്തിയത് കോഴപ്പണം ഉപയോഗിച്ചാണെന്ന ആരോപണം നിഷേധിച്ച് കെ.എം.മാണി.
ആരോപണം തെറ്റാണ്. പ്രവര്‍ത്തകരില്‍ നിന്നും പണം പിരിച്ചാണ് സമൂഹ വിവാഹം നടത്തിയതെന്നും കെ.എം.മാണി വിശദീകരിച്ചു.
2014 ല്‍ കേരള കോണ്‍ഗ്രസിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ സമൂഹ വിവാഹത്തില്‍ അഴിമതി നടന്നതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. 150 വിവാഹങ്ങളാണ് അന്ന് നടത്തിയത്. ദമ്പതിമാര്‍ക്ക് അഞ്ചു പവനും ഒന്നര ലക്ഷം രൂപയും നല്‍കുകയും ചെയ്തിരുന്നു.