2019 November 12 Tuesday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

സമൂഹത്തില്‍ മാറ്റംവരുത്താന്‍ ജനകീയ കൂട്ടായ്മകള്‍ക്ക് സാധിക്കണം: മന്ത്രി

 

കോഴിക്കോട്: സര്‍ക്കാരിനെ ആശ്രയിക്കാതെ സമൂഹത്തില്‍ മാറ്റംവരുത്താന്‍ ജനകീയ കൂട്ടായ്മകള്‍ക്ക് സാധിക്കണമെന്ന് എക്‌സൈസ്-തൊഴില്‍ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍. കോഴിക്കോട് ഗണപത് ഹൈസ്‌കൂളില്‍ നടന്ന ചാലപ്പുറം ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മദ്യ വില്‍പനശാലകള്‍ അടച്ചുപൂട്ടാന്‍ മാത്രമേ സര്‍ക്കാരിനു സാധിക്കൂ. എന്നാല്‍ കുട്ടികളിലുള്ള ലഹരി ഉപയോഗത്തെ നിയന്ത്രിക്കേണ്ടത് രക്ഷിതാക്കളും അധ്യാപകരും ചേര്‍ന്നാണ്. ഇതിനായി ജനകീയ കൂട്ടായ്മകളും രംഗത്തിറങ്ങണം. സര്‍ക്കാരിനേക്കാള്‍ കുട്ടികളെ അറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ കഴിയുക ഇവര്‍ക്കാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചാലപ്പുറം ഫെസ്റ്റിന്റെ ഭാഗമായി ചാലപ്പുറം റെസിഡന്‍സിയുടെ കീഴിലുള്ള 13 യൂനിറ്റുകളുടെ നേതൃത്വത്തില്‍ മേളകളും ജൈവകൃഷി പരിശീലനവും 1000 ഗ്രോബാഗുകളുടെ വിതരണവും നടന്നു. ചടങ്ങില്‍ ഡോ. എം.കെ മുനീര്‍ എം.എല്‍.എ, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, തോമസ്, കെ.പി രാമചന്ദ്രന്‍ സംസാരിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.