
കണ്ണൂര്‍: ഭൂമിയിലെ മുഴുവന്‍ ജീവജാലങ്ങളുടെയും അതിജീവനമാണു മനുഷ്യാവകാശ ലക്ഷ്യമെന്നും അത്തരത്തിലുള്ള ജനാധിപത്യ അവബോധം സമൂഹത്തില്‍ വളര്‍ന്നുവരണമെന്നും കൂടംകുളം ആണവനിലയ വിരുദ്ധസമിതി നേതാവ് എസ്.പി ഉദയകുമാര്‍. ഭരണകൂട ഭീകരതയ്ക്കും ജനദ്രോഹ വികസനത്തിനുമെതിരേ മനുഷ്യാവകാശ സമിതി സംഘടിപ്പിച്ച ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇപ്പോള്‍ പ്രചരിപ്പിക്കപ്പെടുന്ന വികസനം കോര്‍പറേറ്റ് ശക്തികളുടെ താത്പര്യത്തിനു പകരം ജനാധിപത്യത്തിലെ ജനങ്ങളുടെ ആവശ്യങ്ങള്‍ തൃപ്തിപ്പെടുത്തുന്നതിന് ഉള്ളതായിരിക്കണമെന്നും എസ്.പി ഉദയകുമാര്‍ പറഞ്ഞു. ഡോ. ഡി. സുരേന്ദ്രനാഥ് അധ്യക്ഷനായി. കെ.സി ഉമേഷ് ബാബു, കെ. സുനില്‍ കുമാര്‍, പി.ടി ഭാസ്കരന്, അഡ്വ. കസ്തൂരിദേവന്‍ സംസാരിച്ചു.