2019 July 20 Saturday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

സമൂഹം മാതൃകയാക്കേണ്ടവര്‍

അഫ്‌സല്‍ പൂക്കോട്ടുംപാടം

ഞായര്‍ പ്രഭാതം 184-ാം ലക്കത്തില്‍ ‘ഒരു ലഹരി വിരുദ്ധ ഗാഥ’ എന്ന ശീര്‍ഷകത്തില്‍ നൗഫല്‍ ഒഴുകൂര്‍ എഴുതിയ ഫീച്ചര്‍ വായിച്ചു. വാക്കുകളിലൂടെയും വരകളിലൂടെയും വ്യത്യസ്തമായ ലഹരി വിരുദ്ധ പോരാട്ടം നടത്തുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ മഹേഷും ഫിലിപ്പും സമൂഹത്തിനു വേറിട്ട പ്രതീക്ഷ പകരുകയാണ്.
ജീവിതസാഹചര്യങ്ങളാല്‍ ലഹരിക്ക് അടിമപ്പെടുന്ന വ്യക്തികളെ വെറുപ്പിന്റെ കണ്ണുകളോടെ ദര്‍ശിക്കുന്ന സമൂഹം മാതൃകയാക്കേണ്ടതും പ്രോത്സാഹിപ്പിക്കേണ്ടതുമായ സാമൂഹികപ്രവര്‍ത്തനങ്ങളാണ് ഇവരുടേത്.
ലഹരിക്കടിമപ്പെട്ട് തന്റെ കുടുംബ ജീവിതം തകര്‍ക്കുന്ന ജനതയെ വീണ്ടും ജീവിതത്തിന്റെ സുവര്‍ണതീരങ്ങളിലേക്കു തിരികെയെത്തിക്കുന്ന ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍. സമൂഹം കണ്ണടക്കുന്ന ഇത്തരം മേഖലകളിലേക്ക് ഇറങ്ങിച്ചെല്ലുന്ന വ്യക്തിത്വങ്ങള്‍ ഇനിയുമുണ്ടാകട്ടെ.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.