2019 December 14 Saturday
ഐക്യാഹ്വാനം ചെയ്ത് റിയാദിൽ ഗൾഫ് ഉച്ചകോടി

സമുദായ സംഘര്‍ഷം: മൊബൈല്‍ ഇന്റര്‍നെറ്റ് സേവനം തടഞ്ഞു

ജയ്പൂര്‍: രണ്ട് സമുദായക്കാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് അക്രമം പടരാതിരിക്കാന്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനം താല്‍ക്കാലികമായി റദ്ദാക്കി. ഗാള്‍ട്ടാ ഗേറ്റ്, റാണിഗഞ്ച് നഗര പരിധി ഉള്‍പ്പെടെ 10 പൊലിസ് സ്റ്റേഷന്‍ പരിധികളിലാണ് മൊബൈല്‍ ഇന്റര്‍നെറ്റ് സേവനം റദ്ദാക്കിയത്.
സമുദായക്കാര്‍ തമ്മില്‍ കല്ലേറ് നടത്തുകയും പിന്നീട് ഏറ്റുമുട്ടുകയുമായിരുന്നു. അക്രമത്തിനുള്ള കാരണത്തെക്കുറിച്ച് അന്വേഷണം നടത്തുകയാണെന്ന് പൊലിസ് അറിയിച്ചു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News