2020 July 14 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

സമാധാന യോഗം: പ്രമുഖര്‍ വിട്ടുനിന്നു

കണ്ണൂര്‍: ജില്ലയില്‍ അടുത്തിടെയുണ്ടായ രണ്ടു കൊലപാതകങ്ങളെ തുടര്‍ന്നു സംഘര്‍ഷമുണ്ടായ സാഹചര്യത്തില്‍ ജില്ലാ കലക്ടര്‍ വിളിച്ച സമാധാന യോഗത്തില്‍ നിന്നു പ്രമുഖ സി.പി.എം, കോണ്‍ഗ്രസ് നേതാക്കള്‍ വിട്ടുനിന്നു. സാധാരണ സമാധാന യോഗങ്ങളില്‍ പങ്കെടുക്കാറുള്ള സി.പി.എം ജില്ലാ സെക്രട്ടറി പി ജയരാജനോ ഡി.സി.സി പ്രസിഡന്റ് കെ സുരേന്ദ്രനോ യോഗത്തിന് എത്തിയില്ല. എന്നാല്‍ ബി.ജെ.പിയുടെ പ്രമുഖ നേതാക്കള്‍ സമാധാന യോഗത്തിനെത്തി.
സി.പി.എമ്മിനെ പ്രതിനിധീകരിച്ച് സംസ്ഥാന സമിതി അംഗം കെ.പി സഹദേവന്‍, ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഒ.വി നാരായണന്‍, കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് കെ.പി.സി.സി നിര്‍വാഹക സമിതിയംഗം മാര്‍ട്ടിന്‍ ജോര്‍ജ്, ഡി.സി.സി ജനറല്‍സെക്രട്ടറി കെ.സി മുഹമ്മദ് ഫൈസല്‍ എന്നിവരാണു യോഗത്തില്‍ പങ്കെടുത്തത്.
കലക്ടര്‍ മിര്‍ മുഹമ്മദലി അധ്യക്ഷനായി. എ.ഡി.എം മുഹമ്മദ് യൂസഫ്, സബ് കലക്ടര്‍ നവജ്യോത് ഖോസ, അസിസ്റ്റന്റ് കലക്ടര്‍ ജെറോമിക് ജോര്‍ജ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, ഡി.വൈ.എസ്.പിമാരായ പ്രിന്‍സ് ഏബ്രഹാം, പ്രജീഷ് തോട്ടത്തില്‍, പി.പി സദാനന്ദന്‍, വിവിധ പാര്‍ട്ടി നേതാക്കളായ അബ്ദുല്‍ കരീം ചേലേരി, ടി.എ തങ്ങള്‍, വത്സന്‍ തില്ലങ്കേരി, പി സത്യപ്രകാശ്, കെ രഞ്ജിത്ത്, പി.ടി ജോസ്, എ പ്രദീപന്‍, വി.കെ കുഞ്ഞിരാമന്‍, ഇല്ലിക്കല്‍ അഗസ്തി, സി.വി ശശീന്ദ്രന്‍, ഇ.പി.ആര്‍ വേശാല, കെ.കെ അബ്ദുല്‍ ജബ്ബാര്‍ എന്നിവരും സംസാരിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.