2020 May 30 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

സമസ്ത ബഹ്‌റൈന്‍ ഹജ്ജ് സംഘം പുറപ്പെട്ടു

മനാമ: സമസ്ത ബഹ്‌റൈന്‍ കേന്ദ്ര കമ്മറ്റിക്കു കീഴിലുള്ള ഈ വര്‍ഷത്തെ ഹജ്ജ് സംഘം ബഹ്‌റൈനില്‍ നിന്നും യാത്ര തിരിച്ചു. ഉസ്ദാദ് ഹാഫിള് ശറഫുദ്ധീന്‍ മുസ്‌ലിയാരാണ് ഈ വര്‍ഷത്തെ ഹജ്ജ് സംഘത്തെ നയിക്കുന്നത്.

ആദ്യമായി മദീനയിലെത്തുന്ന സംഘം മദീനാ സന്ദര്‍ശനം പൂര്‍ത്തിയാക്കി മക്കയിലെത്തും. യാത്രയപ്പിനു മുന്നോടിയായി നടന്ന പ്രാര്‍ത്ഥനക്ക് സമസ്ത ബഹ്‌റൈന്‍ കോ ഓര്‍ഡിനേറ്റര്‍ ഉമറുല്‍ ഫാറൂഖ് ഹുദവി നേതൃത്വം നല്‍കി.

ചടങ്ങില്‍ ജനറല്‍ സെക്രട്ടറി എസ്.എം അബ്ദുല്‍ വാഹിദ്, ട്രഷറര്‍ വി.കെ കുഞ്ഞിമുഹമ്മദ് ഹാജി എന്നിവരുടെ നേതൃത്വത്തിലുള്ള സമസ്ത ബഹ്‌റൈന്‍ കേന്ദ്ര നേതാക്കളും വിവിധ ഏരിയാ കമ്മറ്റി പ്രതിനിധികളും പണ്ഡിതന്മാരും പങ്കെടുത്തു.

സമസ്ത ബഹ്‌റൈന്‍ റൈഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍, എസ്.കെ.എസ്.എസ്.എഫ് പ്രതിനിധികളും സംഘത്തെ യാത്രയയക്കാനെത്തിയിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.