2018 October 16 Tuesday
ജീവിച്ചു തന്നെ മനസിലാക്കേണ്ട ഒന്നിലേറെ പാഠങ്ങളാണ് ജീവിതം

സമസ്ത ബഹ്‌റൈന്‍ മുഹറഖ് ഓഫീസ് ഉദ്ഘാടനം ഇന്ന്

മനാമ: സമസ്ത ബഹ്‌റൈന്‍ കേന്ദ്രഘടകത്തിനു കീഴില്‍ മുഹറഖില്‍ പ്രവര്‍ത്തിക്കുന്ന ഏരിയാ കമ്മറ്റിയുടെ ഓഫീസ് ഉദ്ഘാടനം ഇന്ന് (വ്യാഴം 14/6/2018) നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
മുഹറഖ് ഗള്‍ഫ് മാര്‍ട്ടിന് സമീപം  ബഹ്‌റൈന്‍ പ്രൈഡ് സെന്ററിന് പുറകിലുള്ള ബില്‍ഡിംഗിലാണ് പുതിയ ഓഫിസ് പ്രവര്‍ത്തിക്കുക.
 ഉദ്ഘാടനം വ്യാഴാഴ്ച വൈകീട്ട് 5 മണിക്ക് സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ് സയ്യിദ്: ഫക്രുദ്ധീന്‍ കോയ തങ്ങള്‍ നിര്‍വ്വഹിക്കും. കേന്ദ്ര ഏരിയ നേതാക്കള്‍ സംബന്ധിക്കും.
ഉദ്ഘാടനത്തോടന ശേഷം നടക്കുന്ന ഇഫ്താര്‍ സംഗമവും വാരാന്ത സ്വലാത്ത് മജ് ലിസും പുതിയ ഓഫിസ് ഹാളില്‍ നടക്കുമെന്ന് ഏരിയ പ്രസിഡന്റ് ഷൗക്കത്ത് ഫൈസി വയനാട് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് +97336694296.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.