2019 October 22 Tuesday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

സമസ്ത ബഹ്‌റൈന്‍ ഘടകത്തിന്റെ ബഹുജന ഇഫ്താര്‍ സംഗമങ്ങള്‍

ഉബൈദുല്ല റഹ്മാനി

മനാമ: സമസ്ത ബഹ്‌റൈന്‍ കേന്ദ്ര കമ്മറ്റിയുടെ കീഴില്‍ ബഹുജനങ്ങള്‍ക്കായി മനാമയില്‍ നടന്നുവരുന്ന പ്രതിദിന ബഹുജന ഇഫ്താര്‍ സംഗമങ്ങള്‍ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാകുന്നു. മനാമ സൂഖിലും പരിസര പ്രദേശങ്ങളിലുമുള്ള വിശ്വാസികള്‍ക്ക് ഏറെ അനുഗ്രഹവും ആശ്വാസവുമായി മാറുന്ന ഇഫ്താര്‍ സംഗമം ബഹ്‌റൈന്‍ തലസ്ഥാന നഗരിയില്‍ റമദാന്‍ 30 ദിവസവും തുടരും.

ഇഫ്താറിന്റെ ചിലവുകള്‍ വഹിക്കുന്നത് ഉദാരമതികളായ വിശ്വാസികളും പ്രവാസികളായ കച്ചവട സ്ഥാപനങ്ങളുടെ ഉടമകളും തൊഴിലാളികളുമാണ്.
സമസ്ത പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍, സെക്രട്ടറി എസ്.എം. അബ്ദുല്‍ വാഹിദ്, ട്രഷറര്‍ വി.കെ കുഞ്ഞഹമ്മദ് ഹാജി എന്നിവരുടെയും മദ്‌റസാ അധ്യാപകരുടെയും നേതൃത്വത്തിലാണ് ഇഫ്താര്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നത്. എസ്.കെ.എസ്.എസ്.എഫ്  വിഖായയുടെ നേതൃത്വത്തിലുള്ള വിപുലമായ വളണ്ടിയര്‍ ടീമും പ്രവര്‍ത്തിക്കുന്നുണ്ട്.

ദിവസവും രാത്രി 8.30ഓടെ സ്ത്രീകള്‍ക്ക് മാത്രമായി സമൂഹ തറാവീഹ് നിസ്‌കാരവും നടന്നു വരുന്നുണ്ട്. സമസ്ത പള്ളി എന്നറിയപ്പെടുന്ന മസ്ജിദ് കേന്ദ്രീകരിച്ച് ദിവസവും രാത്രി 10.30ന് പുരുഷന്മാര്‍ക്കായി തറാവീഹ് സൗകര്യവും സജ്ജീകരിച്ചിട്ടുണ്ട്. ഉസ്താദ് ഹാഫിള് ശറഫുദ്ദീന്‍ മുസ്‌ലിയാരാണ് നമസ്‌കാരത്തിന് നേതൃത്വം നല്‍കുന്നത്. എല്ലാ വ്യാഴാഴ്ച രാത്രിയിലും ഇവിടെ സ്വലാത്ത് മജ്‌ലിസ്, മതപഠന ക്ലാസുകള്‍, വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവയും നടന്നുവരുന്നുണ്ട്. ഇഫ്താര്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ +97333049112 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.