2019 February 24 Sunday
പശുക്കള്‍ അയവിറക്കും പോലെ നാവു കൊണ്ട് അയവിറക്കി വായാടിത്തത്തോടെ സംസാരിക്കുന്നവനോട് അല്ലാഹു കോപിക്കും – മുഹമ്മദ് നബി(സ)

സമസ്ത ബഹ്റൈന്‍ കലണ്ടര്‍ പുറത്തിറങ്ങി

 
മനാമ: സമസ്ത ബഹ്റൈന്‍ കേന്ദ്ര കമ്മറ്റി പ്രസിദ്ധീകരിച്ച 2019 വര്‍ഷത്തെ കലണ്ടര്‍ പുറത്തിറങ്ങി. 
സമസ്ത ബഹ്റൈന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സമസ്ത ബഹ്റൈൻ പ്രസിഡൻ്റ് സയ്യിദ് ഫഖ്റുദ്ധീൻ കോയ തങ്ങൾ നാസർ ഹാജി പുളിയാവിന് ആദ്യ കോപ്പി നൽകിയാണ് പ്രകാശനം നിര്‍വ്വഹിച്ചത്. 
ബഹ്റൈന്‍ നമസ്കാര സമയമടക്കം സുപ്രധാന വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച ബഹുവര്‍ണ്ണ കലണ്ടര്‍ സമസ്ത കേന്ദ്ര-ഏരിയാ-കേന്ദ്രങ്ങളിലും സമസ്ത ബഹ്റൈന്‍ മദ്റസകളിലും ലഭ്യമാണ്. 
പ്രകാശന ചടങ്ങിൽ സെക്രട്ടറി വി.കെ. കുഞ്ഞിമുഹമ്മദ് ഹാജി, അശ്റഫ് അൻവരി, ഹാഫിള് ശറഫുദ്ധീൻ, ഖാസിം മുസ്ല്യാർ, ശഹീർ കാട്ടാമ്പള്ളി, ശാഫി വേളം, കളത്തിൽ മുസ്തഫ എന്നിവര്‍ പങ്കെടുത്തു. വിവരങ്ങള്‍ക്ക്- +973 3591 3786.
 
 

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.