2019 July 16 Tuesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

സമസ്ത ഫണ്ട് സമാഹരണം ഇന്ന്

 

ചേളാരി: ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തനമേഖലയില്‍ കൂടുതല്‍ കരുത്തു പകര്‍ന്നുകൊണ്ട് സമസ്ത ഇന്ന് ഫണ്ട് സമാഹരണ ദിനമായി ആചരിക്കും.

ദഅ്‌വത്തിനൊരു കൈത്താങ്ങ് എന്ന പേരില്‍ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള പതിനായിരത്തോളം വരുന്ന മഹല്ല്, മദ്‌റസ സംവിധാനത്തിലൂടെയാണ് ഫണ്ട് സമാഹരിക്കുന്നത്. മഹല്ല് ശാക്തീകരണം, സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍, പ്രസിദ്ധീകരണ പ്രചാരണം, ജീവകാരുണ്യ പദ്ധതികള്‍ തുടങ്ങിയ വിവിധ കര്‍മ പരിപാടികള്‍ ലക്ഷ്യംവച്ചാണ് കൈത്താങ്ങ് പദ്ധതി നടപ്പാക്കുന്നത്. ദിനാചരണത്തിന് മുന്നോടിയായി 10 ലക്ഷം വീടുകളില്‍ സമസ്ത നേതാക്കളുടെ സന്ദേശവും സംഭാവന കവറും എത്തിച്ചു. മദ്‌റസാധ്യാപകരും പള്ളി മദ്‌റസാ മാനേജിങ് കമ്മിറ്റി പ്രതിനിധികളും സംഘടനാപ്രവര്‍ത്തകരും ഭവനങ്ങള്‍ സന്ദര്‍ശിച്ചാണ് സന്ദേശം കൈമാറിയത്. 

ഇന്ന് പള്ളികളില്‍ വച്ച് കവറുകള്‍ ശേഖരിക്കും. തുടര്‍ന്ന് ജുമുഅക്ക് ശേഷം പ്രത്യേക പ്രാര്‍ഥന നടത്തും. ഇന്ന് ഫണ്ട് നല്‍കാന്‍ അസൗകര്യമുള്ളവരില്‍ നിന്ന് 24ന് ഞായറാഴ്ച മദ്‌റസകളില്‍ വച്ച് ശേഖരിക്കും. ഫണ്ട് സമാഹരണം വന്‍ വിജയമാക്കാന്‍ ദഅ്‌വത്തിനൊരു കൈത്താങ്ങ് പദ്ധതി ചെയര്‍മാന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, ട്രഷറര്‍ സി.കെ.എം സാദിഖ് മുസ്‌ലിയാര്‍ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് പി.കെ.പി അബ്ദുസലാം മുസ്‌ലിയാര്‍, ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ എന്നിവര്‍ അഭ്യര്‍ഥിച്ചു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.