2018 November 21 Wednesday
ജനങ്ങളേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനിങ്കലില്‍നിന്നുള്ള തത്വോപദേശങ്ങളും ശമനവും മാര്‍ഗദര്‍ശനവും സത്യവിശ്വാസികള്‍ക്ക് കാരുണ്യവും വന്നെത്തിയിരിക്കുന്നു

സമസ്ത നേതാക്കള്‍ക്ക് മക്കയില്‍ സ്വീകരണം

മക്ക: ഹജ്ജിനെത്തിയ സമസ്ത കേരളം ജംഇയ്യത്തുല്‍ ഉലമയുടെയും കീഴ്ഘടകങ്ങളുടെയും നേതാക്കള്‍ക്ക മക്കയില്‍ സ്വീകരണം നല്‍കി.

മക്ക എസ് വൈ എസ് കമ്മിറ്റിക്കു കീഴിലാണ് സ്വീകരണ സമ്മേളനവും സമസ്ത മുന്‍ പ്രസിഡന്റ് മര്‍ഹൂം കാളമ്പാടി ഉസ്താദ്, സുന്നി മഹല്ല് ഫെഡറേഷന്‍ നേതാവുമായിരുന്ന ചെര്‍ക്കളം അബ്ദുള്ള സാഹിബ് അനുസ്മരണ സമ്മേളനവും നടത്തിയത്.

മക്കയിലെ അജിയാദ് ഒലയാന്‍ ഓഡിറ്റോറിയത്തില്‍ കെ എം എ ലത്വീഫ് ഹാജി നഗറില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പൊന്മള അബ്ദുല്‍ കരീം ബാഖവി അധ്യക്ഷത വഹിച്ചു. സയ്യിദ് അബൂബക്കര്‍ ബാഫഖി തങ്ങള്‍ ഉദ്ഘാടനം ചെയ്തു.

ഹജ്ജ് ഗൈഡ് പലോളി മുഹമ്മദ് ഹാജിക്ക് നല്‍ക്കി സയ്യിദ് ഇബിച്ചി കോയ തങ്ങള്‍ പ്രകാശനം നിര്‍വഹിച്ചു. എസ് വൈ എസ് പ്രവര്‍ത്തന ഫണ്ട് കുഞ്ഞിമോന്‍ കാക്കിയക്ക് നല്‍കി കെ കെ എസ് തങ്ങള്‍ ഉത്ഘാടനം ചെയ്തു. എസ് വൈ എസ് സംസ്ഥാന സെക്രട്ടറി അബ്ദു സമദ് പൂക്കോട്ടൂര്‍ മുഖൃ പ്രഭാഷണം നടത്തി.

സമസ്തയുടെയും കീഴ്ഘടങ്ങളുടെയും നേതാക്കളായ ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, അബ്ദുറഹ്മാന്‍ കല്ലായി, എം.പി കടുങ്ങല്ലൂര്‍, എ.എം പരീദ് ഹാജി എറണാകുളം, പി.കെ മുഹമ്മദ് കുട്ടി മുസ്ലിയാര്‍ പട്ടാബി, കൊടക്ക് അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, മുസ്തഫാ ഹുദവി ആക്കോട്, ചുഴലി മുഹ്ദ്ധീന്‍ മുസ്‌ലിയാര്‍, അങ്കമാലി ബാവ മുസ്‌ലിയാര്‍, പാതിരമണ്ണ അബ്ദുറഹ്മാന്‍ ഫൈസി, മഹ്മൂന്‍ ഹുദവി വണ്ടൂര്‍, റഷീദ് ഫൈസി വെള്ളായിക്കോട്, പി.കെ അബ്ദുല്‍ ലത്തീഫ് ഫൈസി, ബഷീര്‍ ഫൈസി ആനക്കര, അബുദുറസാക്ക് ബുസ്താനി, ഉസമാന്‍ ബാഖവി തഹ്താനി, ഉസ്മാന്‍ ഫൈസി മണ്ണാര്‍ക്കാട് അടക്കമുള്ള നേതാക്കള്‍ സംസാരിച്ചു. സൈനുദ്ധീന്‍ അന്‍വരി മണ്ണാര്‍ക്കാട് സ്വാഗതവും ഇര്‍ഷാദ് വാഫി നന്ദിയും പറഞ്ഞു.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.