2018 November 17 Saturday
ജീവിച്ചതല്ല ജീവിതം, നാം ഓര്‍മയില്‍ വയ്ക്കുന്നതാണ്, പറഞ്ഞു കേള്‍പ്പിക്കാന്‍ വേണ്ടി നാം ഓര്‍മ്മയില്‍ വയ്ക്കുന്നതാണു ജീവിതം

സമസ്ത ദുരിതാശ്വാസ നിധി:എസ് വൈ എസ് റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ആദ്യ ഘഡു നല്‍കി

റിയാദ്: സമസ്ത ദുരിതാശ്വാസ നിധിയിലേക്കുള്ള എസ് വൈ എസ് റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ ആദ്യ ഗഡു കൈമാറി. ചേളാരി സമസ്താലയത്തില്‍ സമസ്ത പ്രസിഡണ്ട് സയ്യിദുല്‍ ഉലമ ജിഫ്‌രി മുത്തു കോയ തങ്ങളുടെ കൈവശംഎസ് വൈ എസ് റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ഉന്നതാധികാര സമിതി അംഗങ്ങളായ മുഹമ്മദ് കോയ തങ്ങള്‍, കോയാമു ഹാജി തുടങ്ങിയവരാണ് തുക കൈമാറിയത്. സമസ്ത ജനറല്‍ സെക്രട്ടറി ശൈഖുല്‍ ജാമിഅ ആലിക്കുട്ടി മുസ്ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി ശൈഖുന എം ടി അബ്ദുല്ല മുസ്ലിയാര്‍, എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍, ഡോ:ബഹാവുദ്ദീന്‍ നദ്‌വി കൂരിയാട്, കെ ഉമര്‍ ഫൈസി മുക്കം,ഡോ: അബ്ദുല്‍ ഖാദര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, കെ മോയിന്‍കുട്ടി മാസ്റ്റര്‍, സത്താര്‍ പന്തല്ലൂര്‍, മുഹ്യിദീന്‍ മൗലവി ആലുവ, ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി, പൂക്കോയ തങ്ങള്‍ അല്‍ ഐന്‍, ഹംസ ഹാജി മൂന്നിയൂര്‍ തുടങ്ങിയവരും റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ ആരിഫ് ബാഖവി മംഗലാപുരം, മുഹമ്മദ് വേങ്ങര, ഹമീദ് ക്ലാരി,ടി എന്‍ ടി അബൂബക്കര്‍, നൗഷാദ് ഹുദവി തുടങ്ങിയവരും പങ്കെടുത്തു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.