2017 November 13 Monday
മനുഷ്യാവസ്ഥയെക്കുറിച്ചു നിരാശപ്പെടുന്നവന്‍ ഭീരു തന്നെ; അതില്‍ മോഹം കൊള്ളുന്നവന്‍ വിഡ്ഢിയും
ആല്‍ബര്‍ട്ട് കാമ്യു

സമസ്ത കൈത്താങ്ങ് ഫണ്ട്: സമാഹരിച്ച തുക നാളെ ഏറ്റുവാങ്ങും

കോഴിക്കോട്:’ദഅ്‌വത്തിനൊരു കൈത്താങ്ങ് ‘രണ്ടാംഘട്ട പദ്ധതിയുടെ ഭാഗമായി നവംബര്‍ പത്തിന് പള്ളികള്‍ കേന്ദ്രീകരിച്ചും 12ന് മദ്‌റസകള്‍ മുഖേനയും സമാഹരിച്ച തുക നാളെ റെയ്ഞ്ച് കേന്ദ്രങ്ങളില്‍ നേതാക്കള്‍ ഏറ്റുവാങ്ങും. അതത് റെയ്ഞ്ച് പരിധിയിലെ മഹല്ല്, മദ്‌റസ ഭാരവാഹികള്‍ തുക കൈമാറി ബന്ധപ്പെട്ടവരില്‍നിന്ന് രശീതി കൈപ്പറ്റണം.
ഫണ്ട് സ്വീകരിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ അതാത് റെയ്ഞ്ച് ഭാരവാഹികള്‍ ചെയ്യേണ്ടതാണ്. റെയ്ഞ്ച് സെക്രട്ടറിമാരെ കോഡിനേറ്റര്‍മാരായി നിശ്ചയിച്ചിട്ടുണ്ട്. രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെയുള്ള സിറ്റിങില്‍ സമാഹരിച്ച തുക റെയ്ഞ്ച് കോഡിനേറ്റര്‍മാര്‍ സ്വീകരിച്ച് മഹല്ലുകള്‍ക്ക് രശീതി നല്‍കേണ്ടതാണ്.
മഹല്ലുകളില്‍നിന്ന് സമാഹരിച്ച തുക റെയ്ഞ്ച് കോഡിനേറ്റര്‍മാരില്‍നിന്നു സംസ്ഥാന നേതാക്കള്‍ ഏറ്റുവാങ്ങുന്ന ജില്ലാ കേന്ദ്രങ്ങളും തിയതിയും: 18ന് മലപ്പുറം ഈസ്റ്റ് ജില്ല മലപ്പുറം സുന്നി മഹല്‍, മലപ്പുറം വെസ്റ്റ് ജില്ല എടരിക്കോട് സമസ്ത ഓഫിസ്.
20ന് കോഴിക്കോട് ജില്ല കോഴിക്കോട് ഫ്രാന്‍സിസ് റോഡ് സമസ്ത കാര്യാലയം, 21ന് കണ്ണൂര്‍ ജില്ല കണ്ണൂര്‍ ഇസ്‌ലാമിക് സെന്റര്‍, 22ന് കാസര്‍കോട് ജില്ല ചെര്‍ക്കള ഖുവ്വത്തുല്‍ ഇസ്‌ലാം മദ്‌റസ, 23ന് മംഗലാപുരം ജില്ല മംഗലാപുരം ജില്ലാ ഓഫിസ്.
25ന് വയനാട്, നീലഗിരി, കുടക് ജില്ലകള്‍ കല്‍പ്പറ്റ സമസ്ത ഓഫിസ്, പാലക്കാട് ജില്ല ചെര്‍പ്പുളശ്ശേരി സമസ്ത ജില്ലാ കാര്യലയം.
27ന് തിങ്കളാഴ്ച തൃശൂര്‍ ജില്ല തൃശൂര്‍ ശക്തന്‍ തമ്പുരാന്‍ എം.ഐ.സിയില്‍വച്ചും, എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകള്‍ ആലുവ സെന്റര്‍ മസ്ജിദ്, 28ന് ആലപ്പുഴ ജില്ല നീര്‍ക്കുന്നം ഇസ്‌ലാമിക് സെന്റര്‍, 29ന് തിരുവനന്തപുരം, കൊല്ലം, കന്യാകുമാരി ജില്ലകള്‍ തിരുവനന്തപുരം സമസ്ത ജൂബിലി സൗധം.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.