2019 September 17 Tuesday
ദാരിദ്ര്യത്തെക്കുറിച്ച് ലജ്ജിക്കാനില്ല. അതില്‍ ലജ്ജതോന്നുന്നതാണ് ലജ്ജാകരം.

സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡ് അഞ്ച് മദ്‌റസകൾക്ക് കൂടി അംഗീകാരം

സമസ്ത മദ്‌റസകളുടെ എണ്ണം 9891 ആയി

കോഴിക്കോട്: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡ് നിർവ്വാഹക സമിതി യോഗം പുതുതായി അഞ്ച് മദ്‌റസകൾക്ക് കൂടി അംഗീകാരം നൽകി. ഇതോടുകൂടി സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡിന്റെ അംഗീകൃത മദ്‌റസകളുടെ എണ്ണം 9891 ആയി.
ബാഖിയാത്തുസ്വാലിഹാത്ത് മദ്‌റസ ബിലാൽ നഗർ, ആരിക്കാടി കുന്നിൽ, സിറാജുൽ ഹുദാ മദ്‌റസ പോർക്കളം (കാസർഗോഡ്), പ്രോമിസ് ഇന്റർ നാഷണൽ സ്‌കൂൾ മദ്‌റസ അത്തോളി (കോഴിക്കോട്), മദ്‌റസത്തുറഹ്മ വാടാനപ്പള്ളി ബീച്ച് റഹ്മത്ത് നഗർ (തൃശൂർ), അൻസാറുൽ ഇസ്‌ലാം മദ്‌റസ തോലൂർ (കൊല്ലം) എന്നീ മദ്‌റസകൾക്കാണ് പുതുതായി അംഗീകാരം നൽകിയത്.

പരിശോധന പൂർത്തിയാക്കിയ 17 അൽബിർറ് ഇസ്‌ലാമിക് പ്രീ സ്‌കൂളുകൾക്ക് കൂടി അംഗീകാരം യോഗം നൽകി. സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ വൈസ് പ്രസിഡന്റും ചെമ്പരിക്ക ഖാസിയുമായിരുന്ന സി.എം. അബ്ദുല്ല മൗലവിയുടെ വധവുമായി ബന്ധപ്പെട്ട കേസ് പുനരന്വേഷണം നടത്തി കുറ്റവാളികളെ പിടികൂടണമെന്നാവശ്യപ്പെട്ട് ഫെബ്രുവരി 28ന് കോഴിക്കോട് നടക്കുന്ന സമസ്ത പ്രതിഷേധ സമ്മേളനം വിജയിപ്പിക്കാൻ യോഗം അഭ്യർത്ഥിച്ചു.

സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡ് പ്രസിഡന്റ് പി.കെ.പി അബ്ദുസ്സലാം മുസ്‌ലിയാർ അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്‌ലിയാർ സ്വാഗതം പറഞ്ഞു. സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ, പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാർ, എം.എ. ഖാസിം മുസ്‌ലിയാർ, എം.എം മുഹ്‌യദ്ദീൻ മൗലവി, കെ.ടി ഹംസ മുസ്‌ലിയാർ, ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി, കെ. ഉമർ ഫൈസി മുക്കം, എ.വി അബ്ദുറഹിമാൻ മുസ്‌ലിയാർ, ഡോ. എൻ.എ.എം അബ്ദുൽഖാദിർ, ടി.കെ പരീക്കുട്ടി ഹാജി, വി. മോയിമോൻ ഹാജി, എം.സി മായിൻ ഹാജി, അബ്ദുൽഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂർ, ഇ മൊയ്തീൻ ഫൈസി പുത്തനഴി, കെ.എം അബ്ദുല്ല മാസ്റ്റർ കൊട്ടപ്പുറം, പിണങ്ങോട് അബൂബക്കർ, പി ഇസ്മാഈൽകുഞ്ഞു ഹാജി മാന്നാർ പ്രസംഗിച്ചു. മാനേജർ കെ. മോയിൻ കുട്ടി മാസ്റ്റർ നന്ദി പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News