2019 April 19 Friday
ഒരാളുടെ ഉപദ്രവത്തില്‍ നിന്നും അവന്റെ അയല്‍വാസി നിര്‍ഭയനായില്ലെങ്കില്‍ അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല -മുഹമ്മദ് നബി (സ)

സമസ്ത കേന്ദ്ര മുശാവറ അംഗം ഉസ്മാന്‍ ഫൈസിയെ ആദരിച്ചു

മണ്ണഞ്ചേരി: സമസ്ത കേന്ദ്ര മുശാവറയിലേക്കു തിരഞ്ഞെടുക്കപ്പെട്ട ഐ.ബി ഉസ്മാന്‍ ഫൈസിയെ എസ്.കെ.എസ്.എസ്.എഫ് മണ്ണഞ്ചേരി മേഖലാ കമ്മിറ്റി ആദരിച്ചു. പടിഞ്ഞാറെ മഹല്‍ ജുമുഅ മസ്ജിദില്‍ നടന്ന പരിപാടിയില്‍ വൈസ് പ്രസിഡന്റ് സുഹൈല്‍ ബി. അധ്യക്ഷനായി.
പ്രസിഡന്റ് സി.എസ് സഫീര്‍ മുസ്‌ലിയാര്‍ ആദരിച്ചു. റെയ്ഞ്ച് ജന. സെക്രട്ടറി ടി.എച്ച് ജഅ്ഫര്‍ മൗലവി, പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ എന്‍.ബി അബ്ദുസ്സലാം മുസ്‌ലിയാര്‍, എ. ഹസീബ് മുസ്‌ലിയാര്‍, എ. മാഹീന്‍ അബൂബക്കര്‍ ഫൈസി, ഫിറോസ് ചങ്ങംപോട്, അബീന്‍ കരീം സംസാരിച്ചു.
ജന. സെക്രട്ടറി ഇ.എ അനീസ് റഹ്മാന്‍ സ്വാഗതവും കോഡിനേറ്റര്‍ സ്വബീര്‍ ബശീര്‍ നന്ദിയും രേഖപ്പെടുത്തി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.