2017 November 22 Wednesday
മനുഷ്യന്‍ മൃഗമാവുമ്പോള്‍ മൃഗത്തിലും വഷളനാണവന്‍
രവീന്ദ്രനാഥ് ടാഗോര്‍

സമസ്ത ഉലമ – ഉമറ കൗണ്‍സില്‍ നാളെ അടിമാലിയില്‍

അടിമാലി: എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന മനുഷ്യജാലിക – ശരീഅത്ത് സംരക്ഷണ സമ്മേളനത്തിന്റെ ഭാഗമായി സമസ്ത ഉലമ – ഉമറ കൗണ്‍സില്‍ നാളെ അടിമാലിയില്‍ സംഘടിപ്പിക്കും.
ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ അടിമാലി റേഞ്ച് പ്രസിഡന്റ് സുല്‍ഫുദ്ദീന്‍ തങ്ങളുടെ അധ്യക്ഷതയില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ പ്രസിഡന്റ് കുന്നം ഹൈദര്‍ ഉസ്താദ് ഉദ്ഘാടനം നിര്‍വഹിച്ച് ദുആയ്ക്ക് നേതൃത്വം നല്‍കും.
വണ്ണപ്പുറം ടൗണ്‍ ജുമാ മസ്ജിദ് ചീഫ് ഇമാം സ്വാലിഹ് അന്‍വരി ചേകന്നൂര്‍ മുഖ്യപ്രഭാഷണം നടത്തും. അഷ്‌റഫ് ഫൈസി സ്വാഗതമാശംസിക്കും. അടിമാലി മേഖലയിലെ ഉമറാക്കളും ഉലമാക്കളും സംഗമത്തില്‍ പങ്കെടുക്കും.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.